ഹൃദ്രോഗം : നടൻ ശ്രീനിവാസൻ വെന്റിലേറ്ററിൽ

കൊച്ചി : ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടൻ ശ്രീനിവാസൻ വെന്റിലേറ്ററിൽ. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രീനിവാസൻ .

അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്.

ആൻജിയോഗ്രാം പരിശോധനയിൽ ധമനികളിലെ രക്തമൊഴുക്കിന് തടസ്സമുണ്ടാകുന്നതായി വ്യക്തമായി. തുടർന്ന് മാർച്ച് 31 ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Related posts

മുംബൈ ലോക്കൽ ട്രെയിനിൽ പ്രീ വെഡിങ് ആഘോഷം; വീഡിയോ വൈറൽ, നടപടിക്കൊരുങ്ങി റെയിൽവേ

‘മലയാളികൾക്ക് ബുദ്ധിയില്ല’ പരാമർശം; പ്രതാപ് സിംഹ മാപ്പുപറയണമെന്ന് മലയാളി സംഘടനകൾ, ഇല്ലെങ്കിൽ കർണാടകയാകെ പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്

പട്ടികയില്‍ കേരളവും; രാജ്യത്തെ മികച്ച ആഭ്യന്തര ലക്ഷ്യസ്ഥാനമായി ബെംഗളൂരു, പിന്നിലാക്കിയത് ഡല്‍ഹിയെ