‘പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം, ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെന്ന് നടൻ ദേവൻ

കൊച്ചി: കേരളത്തില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ ദേവൻ. ബിജെപി വിട്ട താരം താൻ ടിവികെയിലേക്കെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.സെപ്റ്റംബർ 10ന് വിജയ് കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കിയിട്ടുണ്ടെന്നും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ദേവൻ മാധ്യമങ്ങളോട് പറഞ്ഞു. ഇനി താൻ ടിവികെയ്ക്ക് ഒപ്പം ഉണ്ടാകുമെന്നും കേരള രാഷ്‌ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ദേവൻ പറഞ്ഞു. ബിജെപിയില്‍ പ്രതീക്ഷിച്ച സ്ഥാനം കിട്ടിയില്ല, തന്‍‌റെ കാഴ്ചപ്പാടുകള്‍ക്ക് എതിരായാണ് ബിജെപി പ്രവർത്തിച്ചത്.

തെരഞ്ഞെടുപ്പില്‍ വിജയിക്കുകയല്ല, പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ദേവൻ ആരോപിച്ചു.വിജയ് കേരളത്തിലെത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം വമ്പൻ നീക്കങ്ങള്‍ ഉണ്ടാകുമെന്നും ദേവൻ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പറഞ്ഞിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെയായിരുന്നു താൻ ബിജെപി പാര്‍ട്ടി വിടുന്നതായി ദേവൻ പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നുവെന്നായിരുന്നു ദേവൻ പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയത്.

Related posts

20 മണിക്കൂര്‍ ജോലി, പട്ടിണിക്കിട്ടു, ശരീരമാസകലം പൊള്ളിച്ചു; 16-കാരിക്ക് വീട്ടുജോലിക്കിടെ ക്രൂരപീഡനം

വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; ടൂറിസ്റ്റ് ബസിൽ തമിഴ്നാട്ടിൽനിന്ന് എത്തിച്ച ലഹരി ആലുവയിൽ പിടികൂടി, കൊച്ചിയിൽ വ്യാപക അറസ്റ്റ്

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍