ബെംഗളുരു: ഹിജാബ് വിവാദത്തിൽ ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള വിവാദ ട്വീറ്റിന്റെ പേരിൽ കഴിഞ്ഞ മാസം അറസ്റ്റിലായ നടൻ ചേതൻ കുമാർ അഹിംസ, പൊലീസ് സംരക്ഷണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സന്ദർശിച്ചു.പല ഗ്രൂപ്പുകളിൽ നിന്നും ഭീഷണിയുള്ളതിനാൽ ഗൺമാനെ വീണ്ടും അനുവദിക്കണമെന്നാണ് നടന്റെ ആവശ്യം. നേരത്തേ അനുവദിച്ചിരുന്ന ഗൺമാനെ അറസ്റ്റിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് പിൻവലിച്ചത്.സിറ്റി പൊലീസ് കമ്മിഷണറെയും മറ്റ് ഉന്നത പൊലീസ് ഓഫിസർമാരെയും ചേതൻ സന്ദർശിച്ചു. 14 വർഷമായുണ്ടായിരുന്ന സുരക്ഷ മുന്നറിയിപ്പോ കാരണങ്ങളോ ഇല്ലാതെയാണു പിൻവലിച്ചത്. ജീവനു കടുത്ത ഭീഷണിയുണ്ട്. അതിന്റെ തെളിവുകളും മന്ത്രിക്കു കൈമാറി, ചേതൻ പറഞ്ഞു.
പോലീസ് സംരക്ഷണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ചേതൻ കുമാർ
