നടൻ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്ക്

നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ബിജുക്കുട്ടൻ സഞ്ചരിച്ച കാർ പുലർച്ചെ ആറ് മണിയോടെ ദേശീയപാതയുടെ അരികില്‍ നിർത്തിയിട്ടിരുന്ന ട്രെയിലർ ലോറിയുടെ പിന്നില്‍ പോയിടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പാടേ തകർന്നു. ബിജുക്കുട്ടനും കാർ ഡ്രൈവർക്കും നേരിയ പരിക്കാണുള്ളതെന്നാണ് വിവരം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തി ഇരുവരും ചികിത്സ തേടി.

ലാന്‍ഡ് ചെയ്യുന്നതിനിടെ ചുഴലിക്കാറ്റ്; വിമാനത്തിന്‍റെ ചിറകുകള്‍ റണ്‍വേയിലിടിച്ച്‌ തീപ്പൊരിയുയര്‍ന്നു, ഞെട്ടിക്കുന്ന വിഡിയോ

തായ്‌വാനില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബോയിംഗ് 747 വിമാനത്തിന്റെ ചിറക് റണ്‍വേയില്‍ ഇടിച്ചു.ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ നിന്ന് തീപ്പൊരിയുയര്‍ന്നു.അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.യുണൈറ്റഡ് പാർസല്‍ സർവീസ് (യുപിഎസ്) എക്സ്പ്രസ് കാർഗോ വിമാനം 5X61 വിമാനമാണ് ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞത്. തായ്‌വാനിലെ തായ്‌പേയില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ,വിമാനം ശക്തമായ ചുഴലിക്കാറ്റില്‍പ്പെടുകയായിരുന്നു.

റണ്‍വേയിലേക്ക് അടുക്കുംതോറും വിമാനം കൂടുതല്‍ ഉലയുന്നതും പുറത്ത് വന്ന വിഡിയോയില്‍ കാണാം. ഇതിന് പിന്നാലെ വിമാനത്തിന്‍റെ വലത് ചിറക് റണ്‍വേയില്‍ ഉരയുകയും തീപ്പൊരികള്‍ ഉയരുകയും ചെയ്തു.എന്നാല്‍ പിന്നീട് വിമാനം പറന്നുയരുകയും മൂന്ന് തവണ ശ്രമിച്ചതിന് ശേഷമാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.’തായ്‌പേയ്-തായ്‌വാൻ തായ്‌വാൻ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (TPE) റണ്‍വേ 05L ല്‍ രാത്രിയില്‍ ലാൻഡ് ചെയ്യുന്നതിനിടെ യുപിഎസ് ഫ്ലൈറ്റ് 5X61, എഞ്ചിൻ പോഡ് ഇടിച്ചതായി വ്യോമയാന സുരക്ഷാ ശൃംഖല അറിയിച്ചു.

കൂടുതല്‍ അപകടങ്ങളില്ലാതെ വിമാനം ലാന്‍ഡ് ചെയ്തെന്നും ചിറകുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും വ്യോമയാന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ അധികൃതർ അന്വേഷണം ആരംഭിച്ചു.കഴിഞ്ഞദിവസം തെക്കൻ തായ്‌വാനില്‍ ഉടനീളം പൊഡുല്‍ ചുഴലിക്കാറ്റ് വീശിയിരുന്നു, മണിക്കൂറില്‍ 191 കിലോമീറ്റർ (118 മൈല്‍) വരെ വേഗതയിലാണ് കാറ്റടിച്ചത്. ചുഴലിക്കാറ്റിന് പിന്നാലെ വ്യോമയാന ഗതാഗതസംവിധാനം താറുമാറായിരുന്നു. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. സുരക്ഷാ നടപടിയായി 8,000-ത്തിലധികം താമസക്കാരെ ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. ഒരാളെ കാണാതായിട്ടുണ്ട്. 112 പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related posts

ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു

സത്യസന്ധമല്ലാത്ത ഉദ്ദേശ്യമില്ലാതെ ലിവ്-ഇൻ പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി

‘കര്‍ണാടകയില്‍ മലയാളികളുടെ തോന്നിവാസം, ഗുണ്ടല്‍പേട്ടിന്‍റെ പകുതിയും കയ്യേറി’; അധിക്ഷേ പരാമര്‍ശവുമായി ബിജെപി നേതാവ്