നടനും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ കണ്ണൻ പട്ടാമ്ബി അന്തരിച്ചു

കൊച്ചി :നടനും പ്രൊഡക്ഷൻ കണ്‍ട്രോളറുമായിരുന്ന കണ്ണൻ പട്ടാമ്ബി അന്തരിച്ചു. നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദരനാണ്.അദ്ദേഹമാണ് മരണവിവരം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ഇന്നലെ രാത്രി 11.41ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പട്ടാമ്ബി ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും.സംവിധായകരായ മേജർ രവി, ഷാജി കൈലാസ്, സന്തോഷ് ശിവൻ, വി കെ പ്രകാശ് എന്നിവരുടെ ചിത്രങ്ങളില്‍ പ്രൊഡക്ഷൻ കണ്‍ട്രോളറായിരുന്നു. കാണ്ഡഹാർ, ക്രേസി ഗോപാലൻ, വെട്ടം, കീർത്തിചക്ര, അനന്തഭദ്രം, പുലിമുരുകൻ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനേതാവായും കണ്ണൻ പട്ടാമ്ബി പ്രവർത്തിച്ചിട്ടുണ്ട്.

Related posts

ടെക് നഗരം എന്ന നിലയില്‍ ബംഗളൂരുവിന്‍റെ ഐഡന്‍റിറ്റി ശക്തിപ്പെടുത്തും : പ്രധാനമന്ത്രി

വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍

9 മാസം കൊണ്ട് 56 ലക്ഷം രൂപ വരുമാനം ; ഐടി ജോലി ഉപേക്ഷിച്ച്‌ ഭക്ഷണ വിതരണത്തില്‍ വിജയം കൊയ്ത ദമ്പതികളുടെ കഥ