ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം നിരോധിക്കണമെന്ന് എബിവിപി; കേന്ദ്ര മന്ത്രിമാർക്ക് നിവേദനം

ബെംഗളൂരു: ഡല്‍ഹി കലാപക്കേസില്‍ തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ബെംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍ സ്ഥിരമായി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടി എ.ബി.വി.പി.സംഭവം സംബന്ധിച്ച്‌ സര്‍വകലാശാല ഭരണസമിതിക്കെതിരെ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷി, നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.

ലളിത് വച്ചാനി സംവിധാനം ചെയ്ത ‘പ്രിസണര്‍ നമ്പര്‍ 626710 ഈസ് പ്രസന്റ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം സുരക്ഷാ കാരണങ്ങളാല്‍ സംഘാടകര്‍ താല്‍ക്കാലികമായി മാറ്റിവെച്ചിരുന്നുവെങ്കിലും ഇത് താല്‍ക്കാലിക തന്ത്രം മാത്രമാണെന്ന് എ.ബി.വി.പി ആരോപിച്ചു.ദേശവിരുദ്ധ മുദ്രാവാക്യങ്ങളുമായും കലാപങ്ങളുമായും ബന്ധമുള്ള വ്യക്തികളെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ വേദിയാക്കാന്‍ അനുവദിക്കരുതെന്നും അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും സംഘടന നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Related posts

20 മണിക്കൂര്‍ ജോലി, പട്ടിണിക്കിട്ടു, ശരീരമാസകലം പൊള്ളിച്ചു; 16-കാരിക്ക് വീട്ടുജോലിക്കിടെ ക്രൂരപീഡനം

വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; ടൂറിസ്റ്റ് ബസിൽ തമിഴ്നാട്ടിൽനിന്ന് എത്തിച്ച ലഹരി ആലുവയിൽ പിടികൂടി, കൊച്ചിയിൽ വ്യാപക അറസ്റ്റ്

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍