റെയില്‍വേ ഫ്ലൈ ഓവര്‍ തൂണിന് മുകളില്‍ ഒരു കൂസലുമില്ലാതെ ഒരാളുടെ പകലുറക്കം, ഇടപെട്ട് ബെംഗളൂരു പൊലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ ജാലഹള്ളി ക്രോസിലെ ഒരു ഫ്ലൈഓവർ തൂണില്‍ ഒഴിഞ്ഞ ഭാഗത്ത് ഒരാള്‍ കിടന്നുറങ്ങുന്നതിൻ്റെ വീഡിയോ വൈറല്‍.തൂണിൻ്റെ ഇടുങ്ങിയ അറ പോലുള്ള ഇടത്താണ് ഒരാള്‍ ഉറങ്ങുന്നത്. ഇതോടെ കണ്ടവരെല്ലാം, അസാധാരണമായ ഈ കാഴ്ച കാണാൻ ആളുകള്‍ തടിച്ചുകൂടി, പലരും ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും എടുത്തു.ഫ്ലൈഓവർ തൂണിൻ്റെ ഉള്ളില്‍ ഇത്രയും ഇടുങ്ങിയതും അപകടകരവുമായ സ്ഥലത്ത് ഒരാള്‍ എങ്ങനെ കയറിപ്പറ്റി എന്നതിനെക്കുറിച്ച്‌ ആളുകള്‍ അത്ഭുതം പ്രകടിപ്പിച്ചു. പോസ്റ്റില്‍ പറയുന്നതനുസരിച്ച്‌, ഫ്ലൈഓവർ തൂണില്‍ ഒരാള്‍ കിടന്നുറങ്ങുന്ന ഞെട്ടിക്കുന്ന വീഡിയോ ജാലഹള്ളി ക്രോസില്‍ നിന്നുള്ളതാണ്. പുറത്ത് നടക്കുന്ന ബഹളത്തെക്കുറിച്ച്‌ ഒന്നും ബോധവാനല്ലാതെ, ഇവര്‍ക്കൊന്നും വേറെ പണിയില്ലേ എന്ന മട്ടില്‍, ഇയാള്‍ കുറച്ചധികം സമയം അവിടെ വിശ്രമിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.സംഭവത്തെ തുടർന്ന് പൊലീസ് അധികൃതരെ വിവരമറിയിച്ചു. സുരക്ഷിതമല്ലാത്ത ഒരിടത്ത് ഒരാള്‍ എങ്ങനെ അകത്തുകയറി എന്നതിനെക്കുറിച്ചും, നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നത്തെക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചുമുള്ള ചർച്ചകളാണ് ഈ സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയർന്നുവന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ബെംഗളൂരു സിറ്റി പൊലീസ് ‘എക്സി’ലെ പോസ്റ്റിനോട് പ്രതികരിക്കുകയും വിഷയം പരിശോധിക്കാൻ ബന്ധപ്പെട്ട സിവിക് അധികൃതരെ ടാഗ് ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അധികൃതർ ഇതുവരെ പങ്കുവെച്ചിട്ടില്ല.

Related posts

കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് ആശ്വാസം;യെല്ലോ ലൈനില്‍ ഇനി 13 ട്രെയിനുകള്‍,തിരക്കുള്ള സമയങ്ങളില്‍ 5.5 മിനിറ്റ് ഇടവേള

ബെംഗളൂരു നിവാസികള്‍ ഇനിയും കാത്തിരിക്കണം; ഔട്ടര്‍ റിംഗ് റോഡ് വികസനം വൈകും, ചെലവ് 486 കോടിയായി!