രാവിലെ കൃഷിയിടത്തിലേക്ക് പോയ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു, വനംവകുപ്പിനെതിരെ പ്രതിഷേധം

ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ കനഗുപ്പെ ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെ കാട്ടാനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു.കനഗുപ്പെ ഗ്രാമവാസി രാജ് ഷെട്ടിയാണ് (65) മരിച്ചത്. രാവിലെ രാജഷെട്ടി തന്റെ കൃഷിയിടത്തിലേക്ക് പോയപ്പോള്‍ ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കാട്ടാന അദ്ദേഹത്തെ ആക്രമിച്ചു എന്നാണ് പറയപ്പെടുന്നത്. തുമ്പിക്കൈ കൊണ്ട് ഉയർത്തി ചവിട്ടി കൊന്നതായി പൊലീസ് പറഞ്ഞു. വിവരം ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടി ആരംഭിച്ചു. സംഭവത്തിന് ശേഷവും ആന സ്ഥലം വിട്ടുപോകാതെ മൃതദേഹത്തിന് സമീപം കുറച്ചുനേരം നിന്നു. ഗ്രാമവാസികള്‍ക്കിടയില്‍ ഇത് ഭയം സൃഷ്ടിച്ചു.സംഭവത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ വനംവകുപ്പിനെതിരെ പ്രതിഷേധം നടത്തുകയാണ്.

Related posts

വിജയ് ശരിക്കും പെട്ടു; എംഎല്‍എമാരുടെ ‘വില്ലന്‍’ റോള്‍ തലവേദന, എല്ലാവരെയും ‘ശരി’യാക്കാന്‍ യോഗം

സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ; 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം