ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കിയില്ല; ഭാര്യ ജീവനൊടുക്കി

ബെംഗളൂരു: മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി.ബെംഗളൂരു കെങ്കേരിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ്(28) വീടിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.ഭര്‍ത്താവ് സന്ദീപ് കുമാര്‍ ഫോണ്‍ റീചാർജ് ചെയ്യാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ശിഖാദേവി ഫോണ്‍ വലിച്ചെറിഞ്ഞശേഷം വീടിൻ്റെ മുകളില്‍ പോയി അവിടെ നിന്ന് ചാടുകയായിരുന്നു. ശിഖാദേവിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആറുവര്‍ഷം മുന്‍പായിരുന്നു ശിഖാദേവിയുടെയും ബെംഗളൂരുവില്‍ ജോലിചെയ്യുന്ന സന്ദീപിൻ്റെയും വിവാഹം. രണ്ടുവര്‍ഷം മുന്‍പാണ് ശിഖാദേവിയും രണ്ടുവയസ്സുകാരനായ മകനും ബെംഗളൂരുവില്‍ സന്ദീപിനൊപ്പം താമസമാരംഭിച്ചത്. മരണത്തില്‍ സംശയമില്ലെന്ന് ശിഖാദേവിയുടെ കുടുംബം അറിയിച്ചതായി പൊലീസ് പറഞ്ഞു.

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

‘മൃദുലയില്‍ നിന്ന് എനിക്കും ചില അനുഭവങ്ങളുണ്ട്, വീഡിയോ പുറത്തുവിട്ടതിന് നന്ദി’; വെളിപ്പെടുത്തി ജസീല