വീണ്ടും അസാധാരണ നിയമനവുമായി വിജയ് സര്‍ക്കാര്‍; ജനനായകൻ നിര്‍മാതാവ് വെങ്കട്ടരമണ ദില്ലി പ്രതിനിധി

ചെന്നൈ: വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ. ജനനായകൻ സിനിമ നിർമ്മാതാവ് കെ വെങ്കട്ടനാരായണയെ ദില്ലിയില്‍ തമിഴ്നാട് സർക്കാർ പ്രതിനിധിയായി നിയമനം നല്‍കി.നടപടിയില്‍ വ്യാപക വിമർശനമാണ് ഉയരുന്നത്. ജനനായകൻ സിനിമാ നിർമാതാവും കെ.വി.എൻ.പ്രൊഡക്ഷൻസ് ഉടമയുമാണ് ഇദ്ദേഹം. ഒരു വർഷത്തേക്കാണ് നിയമനം. വെങ്കട്ടരമണ ബംഗലൂരുവില്‍ ആണ് സ്ഥിരതാമസം. വിജയ് യുടെ അവസാന ചിത്രം ഇപ്പോഴും പെട്ടിയിലാണ്. ജനനായകൻ സിനിമ നിർമിച്ചാല്‍ പ്രശ്നങ്ങള്‍ നേരിടുമെന്ന് വിജയ് പറഞ്ഞിരുന്നു. നിർമാതാവിന് 500 കോടിയുടെ നഷ്ടം എന്നാണ് കോടതിയില്‍ വാദിച്ചത്. എങ്കിലും സിനിമ നിർമിക്കാൻ തയാറായി, മറ്റാരും റിസ്ക് എടുക്കില്ലായിരുന്നു എന്നാണ് മലേഷ്യയിലെ ലോഞ്ചില്‍ വിജയ് പറഞ്ഞത്. തുടർന്നാണ് വെങ്കട്ടരമണയ്ക്ക് ഇപ്പോള്‍ സർക്കാർ പദവിയും നല്‍കിയിരിക്കുന്നത്.

Related posts

തമിഴ്നാടിൻ്റെ എതിര്‍പ്പിനിടെ മേക്കദാട്ടു പദ്ധതിക്ക് 2,500 ഏക്കര്‍ കണ്ടെത്തി കര്‍ണാടക; അനുമതികള്‍ നേടാൻ സര്‍ക്കാര്‍ നീക്കം

ഗാന്ധി വധത്തെക്കുറിച്ചുള്ള നാടകത്തിനിടെ സംവിധായകൻ്റെ മുഖത്ത് മഷിയൊഴിച്ച്‌ പ്രതിഷേധം

ബെംഗളൂരുവില്‍ നിന്ന് ഗോവയ്ക്കും മുംബൈയ്ക്കും വന്ദേ ഭാരത് എക്സ്പ്രസ്! അത്യാധുനിക സ്ലീപ്പര്‍ ട്രെയിനും ഓടിത്തുടങ്ങുന്നു