സൂര്യയെ റോഡില്‍ ഇറക്കില്ല; ചവിട്ടി വീഴ്ത്തുന്നവര്‍ക്ക് ഒരു ലക്ഷം; അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണം’; വെല്ലുവിളിച്ച്‌ വണ്ണിയാര്‍ സമുദായ സംഘടന

ചെന്നൈ: നടന്‍ സൂര്യ ശിവകുമാറിനെ റോഡില്‍ ഇറക്കില്ലെന്ന വെല്ലുവിളിയുമായി വണ്ണിയാര്‍ സമുദായ സംഘടന നേതാക്കള്‍.ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ നാകയനായ ‘ജയ് ഭീം’ തങ്ങളുടെ സമുദായത്തെ അപമാനിക്കുന്നതാണെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം. സിനിമക്കെതിരെ ഇവര്‍ നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്. സിനിമ നിര്‍മിച്ച സൂര്യ, ജ്യോതിക, സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വണ്ണിയാര്‍ സമുദായം വക്കീല്‍ നോട്ടീസ് അയച്ചത്.

വണ്ണിയാര്‍ സമുദായ നേതാവിന്റെ പേര് സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന് ഉപയോഗിച്ചെന്നും ഇതിലൂടെ വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി മാധ്യമങ്ങളോട് പറഞ്ഞു. മാപ്പ് പറയുകയും നഷ്ടപരിഹാരം നല്‍കാതിരുന്നാല്‍ സൂര്യയെ റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ഒരു സിനിമ പോലും തീയറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അരുള്‍മൊഴി വെല്ലുവിളിച്ചു. പരസ്യമായി സൂര്യയെ ചവിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ഇവരുടെ സംഘടനയായ പട്ടാണി മക്കല്‍ കച്ചി പറഞ്ഞിട്ടുണ്ട്.

എന്നാല്‍, ഇക്കാര്യങ്ങളെല്ലാം അവാസ്ഥവമാണെന്നും സൂര്യ വ്യക്തമാക്കി. ഒരു സഹജീവിയുടെ ജീവിതത്തിന്റെ ഉയര്‍ച്ച ഉറപ്പാക്കാന്‍ ഞാന്‍ സിനിമയിലൂടെ എന്റെ ഭാഗം ചെയ്യുന്നു. രാജ്യത്തെ എല്ലാ ഭാഗങ്ങളിലുമുള്ള ആളുകളില്‍ നിന്നും എനിക്ക് പിന്തുണയുണ്ട്. വെറുമൊരു പരസ്യത്തിനായി ആരെയും അപകീര്‍ത്തിപ്പെടുത്തേണ്ടതില്ല. സാമൂഹിക സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി നമ്മുടെ സ്വന്തം വഴികളില്‍ പോരാടാമെന്ന് ട്വീറ്ററിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ സൂര്യ വ്യക്തമാക്കി.

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

തൊടാനൊരുങ്ങി അര്‍ണബ്, വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു, സ്കൂളുകള്‍ക്ക് അവധി

ബ്രേക്കിങ് ബാഡ്’ പിന്നാലെ ‘പ്രിസണ്‍ ബ്രേക്ക്’; വിജയ് സര്‍ക്കാരിനെതിരെ എം.കെ. സ്റ്റാലിൻ