മഡ്ഗാവ്-മംഗളൂരു വന്ദേഭാരത് യശ്വന്ത്പൂരിലേക്ക് (ബെംഗളൂരു) നീട്ടിയതിൻ്റെ ആശ്വാസത്തിലാണ് യാത്രക്കാർ. ഈ മാസം തന്നെ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.രാജ്യത്തെ 82 ജോഡി വന്ദേഭാരത് ചെയർ കാർ സർവീസുകളില്‍ യാത്രപൂർത്തിയാക്കാൻ കൂടുതല്‍ സമയം എടുക്കുന്ന വന്ദേഭാരത് എക്സ്പ്രസായിരിക്കും ഇത്. യശ്വന്ത്പൂരില്‍ നിന്ന് മഡ്ഗാവിലേക്ക് 12.20 മണിക്കൂറും മഡ്ഗാവില്‍ നിന്ന് യശ്വന്ത്പൂരിലേക്ക് 12.55 മണിക്കൂറുമാണ് ട്രെയിനിൻ്റെ യാത്രാസമയം.കൂടുതല്‍ സമയം എടുക്കും എന്ന് മാത്രമല്ല, കുറഞ്ഞ വേഗത്തില്‍ യാത്ര ചെയ്യുന്ന വന്ദേഭാരത് കൂടിയായിരിക്കും മംഗളൂരു-ബെംഗളൂരു സർവ്വീസ്. അങ്ങോട്ടും ഇങ്ങോട്ടും മണിക്കൂറില്‍ 54-53 കിമി വേഗതയിലായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക.
നിലവില്‍ രാജ്യത്ത് സർവ്വീസ് നടത്തുന്ന വന്ദേഭാരത് സർവ്വീസുകളില്‍ ഏറ്റവും വേഗത്തില്‍ സർവ്വീസ് നടത്തുന്നത് ഡല്‍ഹി-വാരണാസി വന്ദേഭാരത് എക്സ്പ്രസ് ആണ്. മണിക്കൂറില്‍ 95 കിമിയാണ് ട്രെയിനിൻ്റെ വേഗത.മെയില്‍ അല്ലെങ്കില്‍ എക്സ്പ്രസ് ട്രെയിനുകളുടെ നിലവിലെ വേഗത മണിക്കൂറില്‍ 50-54 കിലോ മീറ്ററാണ്. സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ വേഗത 55 കിലോ മീറ്ററിന് മുകളിലാണ്. ഈ വേഗതയില്‍ സർവ്വീസ് നടത്തുന്ന ബെംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസിന് സൂപ്പർ ഫാസ്റ്റ് ട്രെയിനുകളുടെ നിരക്കായിരിക്കുമോ റെയില്‍വെ ഈടാക്കുകയെന്നത് വ്യക്തമല്ല.വേഗം കുറയ്ക്കാന കാരണംസകലേഷ്പൂർ-സുബ്രഹ്മണ്യ റോഡ് ഘാട്ട് പാതയെ ദുർഘട റൂട്ടായാണ് റെയില്‍വെ കണക്കാക്കുന്നത്. 57 തുരങ്കളും നിരവധി പാലങ്ങളും വലിയ കയറ്റിറക്കങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ ഘാട്ട് പാത.
അതുകൊണ്ട് തന്നെ ലോക്കോമോട്ടീവ് സംവിധാനം ഘടിപ്പിച്ച കോച്ചുകള്‍ ഉപയോഗിച്ചാണ് ഇതുവഴി ട്രെയിനുകള്‍ സർവ്വീസ് നടത്തുന്നത്, അതും 30 കിമി വേഗതയില്‍. വന്ദേഭാരത് ആയാലും ഈ പാതയിലൂടെ അമിത വേഗത്തിലൂടെയുള്ള യാത്ര സാധ്യമാകില്ല.പാതയുടെ പ്രശ്നങ്ങള്‍ കൂടാതെ മറ്റ് സാങ്കേതികമായ പ്രശ്നമങ്ങളും വന്ദേഭാരതിൻ്റെ വേഗത്തെ ബാധിക്കും. മാംഗളൂരു ജങ്ഷൻ മുതല്‍ തോക്കൂർ വരെയുള്ള 16 കിമി പാതയും യശ്വന്ത്പൂരിനും ചിക്കബനാവരയ്ക്കും ഇടയിലുള്ള എട്ട് കിമി പാതയും ഒഴികെ ബാക്കിയുള്ള ഭാഗങ്ങള്‍ സിംഗിള്‍ ലൈൻ ആണ്. ഈ റൂട്ടിലോടുന്ന മറ്റ് ട്രെയിനുകള്‍ക്ക് ഇവിടെ ക്രോസിങ് നടത്തേണ്ടതുണ്ട്. സ്വാഭാവികമായും ഇതും വന്ദേഭാരത് സർവ്വീസിനെ ബാധിക്കും.ട്രെയിനിൻ്റെ യാത്ര സമയം ഇങ്ങനെരാവിലെ 7.35 നാണ് ട്രെയിൻ യശ്വന്ത്പൂരില്‍ നിന്നും ട്രെയിൻ പുറപ്പെടുക. 9.03 ന് ശ്രാവണബലഗോലയില് എത്തും.
9.38-ഹസൻ, 10.20 സകലേഷ്പൂർ, 12.40 സുബ്രഹ്മണ്യ റോഡ്, 1.25 കബക പുത്തൂർ, 3.05-മംഗളൂരു ജങ്ഷൻ, 4.20- ഉഡുപ്പി, 4.38-കുന്ദാപുര, 5.20-ബൈന്ദൂർ, 6.00 മുരുഡേശ്വർ, 7.02-ഗോകർണ റോഡ്, 7.45-കർവാർ, 8.55 മഡ്ഗാവ് എന്നിങ്ങനെയാണ് സമയം.മഡ്ഗാവില്‍ നിന്നും രാവിലെ 8.20യോടെയാണ് പുറപ്പെടുക. 9.03 കർവാർ, 9.48-ഗോകർണറോഡ്, 11.00-മുരുഡേശ്വർ, 11.20- ബൈന്ദൂർ, 11.48 കുന്ദാപുര, ഉഡുപ്പി -12.18, മാംഗളൂരു ജങ്ഷൻ-1.50, കബക പുത്തൂർ-2.43, സുബ്രഹ്മണ്യ റോഡ്-3.28, സകലേഷ്പൂർ-5.30, ഹസൻ-6.13, ശ്രാവണബലഗോല-6.43, യശ്വന്ത്പൂർ-9.15 എന്നിങ്ങനെയാണ് ട്രെയിൻ സമയം.ആഴ്ചയില്‍ ആറ് ദിവസവും ട്രെയിൻ സർവ്വീസ് നടത്തും. യശ്വന്ത്പൂരില്‍ നിന്നും ബുധനാഴ്ച ഒഴികെയും മഡ്ഗാവില്‍ നിന്നും വ്യാഴാഴ്ച ഒഴികെയുമാണ് സർവ്വീസ്.