12നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ മാര്‍ച് 16 മുതല്‍; ഒപ്പം 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകളും നല്‍കി തുടങ്ങും

ന്യൂഡെല്‍ഹി: രാജ്യത്ത് 12നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ മാര്‍ച് 16 മുതല്‍ നല്‍കി തുടങ്ങും.ഒപ്പം 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകളും നല്‍കി തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച അറിയിച്ചു. 60 വയസ് പിന്നിട്ട എല്ലാവര്‍ക്കും ഇനി ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.ഹൈദരാബാദിലെ ബയോളജികല്‍ ഇവാന്‍സ് കംപനി നിര്‍മിച്ച കോര്‍ബെവാക്‌സ് വാക്‌സിനാണ് കുത്തിവയ്ക്കുക. കുട്ടികള്‍ സുരക്ഷിതരാണെങ്കില്‍ രാജ്യവും സുരക്ഷിതമാണെന്നും കേന്ദ്രമന്ത്രി ട്വിറ്റെറില്‍ കുറിച്ചു. 12-13 നും 13-14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച് 16 മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് ഞാന്‍ സന്തോഷത്തോടെ അറിയിക്കുകയാണ്.കുട്ടികളുടെ കുടുംബാംഗങ്ങളും 60 വയസിനു മുകളില്‍ പ്രായമുള്ളവരും വാക്‌സിന്‍ എടുക്കണം എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 14 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം നേരത്തേ ആരംഭിച്ചിരുന്നു.

Related posts

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദീപാവലി ആഘോഷത്തിനിടെ വീടിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു