‘ഉടല്‍’ ഒടിടിയിലേക്ക്

ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ഉടല്‍’ എന്ന ചിത്രം ഒടിടിയിലേക്ക്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. സൈന പ്ലേയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ് സ്വന്തമാക്കിയത്.

സംവിധായകന്‍ തന്നെയാണ് ഒടിടി റിലീസിന്റെ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ‘ആരാധകരെ ശാന്തരാകുവിന്‍ ഉടല്‍ ഒടിടി എവിടെ എന്ന നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ഇതാ’ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ രതീഷ് പങ്കുവച്ച കുറിപ്പ്. തീയേറ്ററില്‍ റിലീസ് ചെയ്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. 2022 മെയ് 20 നായിരുന്നു ഉടല്‍ തീയേറ്ററില്‍ റിലീസ് ചെയ്തത്.

ഇതിനിടെ ചിത്രം ഹിന്ദിയിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ളയും എഡിറ്റ് നിഷാദ് യൂസഫുമായിരുന്നു. വില്യം ഫ്രാന്‍സിസ് ആയിരുന്നു സംഗീത സംവിധാനം.

Related posts

‘അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം നിയന്ത്രിക്കണം’; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ക്ഷേമപെൻഷൻ തട്ടിയെടുക്കാൻ മുത്തശ്ശിയെ കൊലപ്പെടുത്തി; മൃതദേഹം ചാക്കിലാക്കി ഡാമിൽ താഴ്ത്തി, 20കാരനും പിതാവും അറസ്റ്റിൽ

ബെംഗളൂരു ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാരെ വരെ കുതിക്കാം; മെട്രോ പിങ്ക് ലൈൻ ഭൂഗര്‍ഭ പാത മെയ് മാസം തുറക്കും