കര്‍ണാടക ആര്‍ടിസി ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച്‌ അപകടം; രണ്ട് പേര്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി) ബസ് നിർത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച്‌ അപകടം.രണ്ട് യാത്രക്കാർ മരിക്കുകയും 12 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച ബെല്ലാരിക്ക് സമീപമാണ് അപകടമുണ്ടായത്.രാമനഗര ജില്ലയിലെ കനകപുര താലൂക്കിലെ ബാലനായക് (46), മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കില്‍ നിന്നുള്ള ശ്വേത (42) എന്നിവരാണ് മരിച്ചത്. മാസ്‌കിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ബസ്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ബൈരാപൂർ ക്രോസിനടുത്ത് നിർത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഡ്രൈവർ അമിത വേഗതയില്‍ ബസ് ഓടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.പരിക്കേറ്റവരെ ബെല്ലാരി ട്രോമ കെയർ സെന്ററിലും സിരുഗുപ്പ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി സിരുഗുപ്പ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സിരുഗുപ്പ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts

ബെംഗളൂരുവിനെ വെല്ലുവിളിക്കാൻ അഞ്ച് നഗരങ്ങൾ കൂടി; വികസിപ്പിക്കാൻ പദ്ധതിയെന്ന് ഡി.കെ. ശിവകുമാർ

പ്രണയപ്പക: യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ജനാലയിലൂടെ തള്ളി താഴെയിട്ട് കൊലപ്പെടുത്തി, ആണ്‍സുഹൃത്ത് അറസ്റ്റില്‍

ബെംഗളൂരുവിന് പണി കൊടുക്കാൻ തമിഴ്നാടും ആന്ധ്രയും; വമ്പൻ പദ്ധതികള്‍, യാത്രക്കാര്‍ കൈവിടും