ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതൽ ഓടിതുടങ്ങും ; റിസർവേഷൻ ആരംഭിച്ചു

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികള്‍ ബുധനാഴ്ചമുതല്‍ സര്‍വീസ് നടത്തും.

*കർണാടകയിൽ ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 4.56%; ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം*

ചെന്നൈ-മംഗളൂരു എക്‌സ്പ്രസ് (02685, 02686), ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ് (06627, 06628), ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് (02639,02640), ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് (02695,02696) എന്നീ പ്രതിദിന തീവണ്ടികളും ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ചെന്നൈ- തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസുമാണ് (02697,02698) സര്‍വീസ് പുനരാരംഭിക്കുന്നത്

*രാമക്ഷേത്രം ഭൂമി ഇടപാടില്‍ തട്ടിപ്പ്‌ ; 2 കോടിക്ക്‌ ഇടനിലക്കാര്‍ വാങ്ങിയ ഭൂമി 10 മിനിറ്റിനുശേഷം ട്രസ്റ്റ് വാങ്ങിയത്18.5 കോടിക്ക്:വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി*

കോയമ്ബത്തൂര്‍-മംഗളൂരു എക്‌സ്പ്രസ് (06323,06324) ബുധനാഴ്ച ആരംഭിക്കും. തീവണ്ടികളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 75 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍