ടൊവിനോ കമന്റിട്ടാല്‍ വെള്ളമടി നിര്‍ത്താം; രസകരമായ മറുപടി നല്‍കി താരം

കൊച്ചി: സെലിബ്രിറ്റി താരങ്ങളുടെ കമന്റ് ചോദിക്കുന്നതാണ് ഇപ്പോള്‍ സോഷ്യലിടത്തെ ട്രെന്റ്. വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ട്രെന്റിനൊപ്പമാണ്. ഇത്തവണ യുവതാരം ടൊവിനോയാണ് ഇരയായിരിക്കുന്നത്.മദ്യപാനിയായ ഒരാളുടെ ഇന്‍സ്റ്റഗ്രാം വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. നടന്‍ ടൊവിനോ തോമസ് ഈ വീഡിയോയ്ക്ക് കമന്റിട്ടാല്‍ ഞാന്‍ മദ്യപാനം നിര്‍ത്താം എന്നായിരുന്നു. വീഡിയോയ്ക്ക് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് താരം.

‘കമന്റൊക്കെ ഇടാം ചേട്ടാ… പക്ഷേ വെള്ളമടി നിര്‍ത്തണേ’ എന്നായിരുന്നു ടൊവിനോ നല്‍കിയ രസകരമായ കമന്റ്. ടൊവിനോയുടെ കമന്റ് സോഷ്യല്‍മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

Related posts

ഹോംവര്‍ക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ ചൂരലും മരക്കഷ്ണവും കൊണ്ട് മര്‍ദിച്ചെന്ന് പരാതി

ബെംഗളൂരു നിവാസികളുടെ പോരാട്ടം ഫലം കണ്ടു; ലാല്‍ബാഗിനെ കീറിമുറിക്കില്ല, തുരങ്കപാതയില്‍ മാറ്റം ഉറപ്പായി..!

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; സെൻട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്‌ഷനില്‍ നവീകരണം പൂര്‍ത്തിയായി