ബെംഗളൂരുവില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. മദ്യപിച്ചെത്തിയ ഒരു കൂട്ടം തൊഴിലാളികള്‍ തമ്മിലാണ് സംഘർഷമുണ്ടായത്.ബെംഗളൂരുവിലെ അനേക്കലില്‍ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലാണ് ഹോളി ആഘോഷം സംഘ‌ടിപ്പിച്ചത്. തൊഴിലാളികള്‍ ബിഹാറില്‍ നിന്നുളളവരാണ്

ആഘോഷത്തിനിടയില്‍ ഒരു സ്ത്രീയെക്കുറിച്ച്‌ അസംഭ്യം പറഞ്ഞതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. മരക്കമ്ബുകളും ഇരുമ്ബ് ദണ്ഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആറ് പുരുഷന്മാർ തമ്മിലാണ് തർക്കമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരില്‍ രണ്ട്പേർ ബിഹാറില്‍ നിന്നുളള അൻസു (22), രാധേ ശ്യാം (23) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കര്‍ണാടക പൊലീസിന്‍റെ പിടിയിലായി മലയാളി യുവാക്കള്‍, കയ്യില്‍ കഞ്ചാവും തോക്കും; നിരവധി കേസുകളില്‍ പ്രതികള്‍

തോക്കുകളും വെടിയുണ്ടകളുമായി അഞ്ച് മലയാളികള്‍ കര്‍ണാടക പൊലീസിന്‍റെ പിടിയില്‍. രണ്ട് ദിവസങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് 12 കിലോ കഞ്ചാവും പൊലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പൊലീസിന്‍റെ പിടിയിലായത്. അറസ്റ്റിലായ അഞ്ചുപേരും കാസര്‍ഗോഡ് ജില്ലക്കാരാണ്.മംഗല്‍പ്പാടി സ്വദേശി അബ്ദുല്‍ ലത്തീഫ് എന്ന തോക്ക് ലത്തീഫ്, പൈവളിഗെ കുരുടപ്പദവിലെ മന്‍സൂര്‍, മഞ്ചേശ്വരം കടമ്ബാര്‍ സ്വദേശികളായ മുഹമ്മദ് അസ്ഗര്‍, മുഹമ്മദ് സാലി, ഭീമനടി കുന്നുംകൈ സ്വദേശി നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അര്‍ക്കുള ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 12 കിലോ കഞ്ചാവുമായി അബ്ദുല്‍ ലത്തീഫ് പിടിയിലായത്. കര്‍ണാടകയില്‍ പലപ്പോഴായി നടന്ന വെടിവെപ്പ് കേസുകളിലെ പ്രതികള്‍ക്ക് തോക്കുകള്‍ എത്തിച്ച്‌ കൊടുത്തത് ലത്തീഫാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം അടക്കം 13 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ലത്തീഫ്നടേക്കാല്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് മന്‍സൂര്‍, നൗഫല്‍ എന്നിവര്‍ പിടിയിലായത്. രണ്ട് തോക്കുകളും നാല് വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടികൂടി. മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍.

ദേവിപുരയില്‍ ആയുധങ്ങളുമായി യുവാക്കള്‍ കാറില്‍ പോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അസ്ഗര്‍, മുഹമ്മദ് സാലി എന്നിവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും രണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തു. കൊലപാതക ശ്രമം മയക്കുമരുന്ന് കടത്ത് അടക്കം അസ്ഗറിനെതിരെ 17 ക്രിമിനല്‍ കേസുകളുണ്ട്. സാലിക്കെതിരെ 10 കേസുകളാണ് നിലവിലുള്ളത്.

Related posts

21,900 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി കര്‍ണാടക; 2000 ഇ-ബസുകള്‍ വാങ്ങും!

2027 മുതല്‍ കര്‍ണാടകയില്‍ ഹാഫ് ഹെല്‍മെറ്റുകള്‍ക്ക് നിരോധനം? പിൻസീറ്റ് യാത്രക്കാര്‍ക്കും ഫുള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും

ബ്ലിങ്കിറ്റില്‍ നിന്ന് 479 രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റുകള്‍ 2 മാസം മുമ്പ് കാലാവധി കഴിഞ്ഞത്; 3,000 രൂപ നഷ്ടപരിഹാരവും 40,000 രൂപ പിഴയും നല്‍കണം