തമിഴ്‌നാട്ടില്‍ മഴയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

തിരുപ്പൂര്‍ | തമിഴ്നാട്ടില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. തിരുപ്പൂര്‍ ജില്ലയിലെ കമ്മ്യൂണിറ്റി ഹാളിന്റെ മേല്‍ക്കൂരയാണ് തിങ്കളാഴ്ചത്തെ കനത്ത മഴയില്‍ തകര്‍ന്നത്. ബസ് കാത്തുനില്‍ക്കുന്നതിനിടെ മഴ നനയാതിരിക്കാന്‍ ഹാളില്‍ കയറിനിന്നവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മുരളി, മണികണ്ഠന്‍, ഗൗതം എന്നിവരാണ് മരിച്ചത്.

അപകടം നടന്നയുട സ്ഥലത്തുണ്ടായിരുന്നവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇവരെ പുറത്തെടുത്ത് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി