കടുത്ത പ്രണയം മൂലം കുക്കറിനെ കല്യാണം കഴിച്ച്‌ യുവാവ് ഒടുവില്‍ വിവാഹ ബന്ധം വേര്‍പെടുത്തി

ജക്കാര്‍ത്ത : കടുത്ത പ്രണയം മൂലം കുക്കറിനെ കല്യാണം കഴിച്ച്‌ യുവാവ് ഒടുവില്‍ വിവാഹ ബന്ധം വേര്‍പെടുത്തി. ഇന്‍ഡോനീഷ്യക്കാരന്‍ ഖോറുല്‍ അനമാണ് റൈസ് കുക്കറിനെ കല്യാണം കഴിച്ചത്. കുക്കറും യുവാവും പരമ്ബരാഗത വേഷത്തിലാണ് വിവാഹത്തിനെത്തിയത്. വെള്ള ജുബ്ബ അണിഞ്ഞ ഖോറുലിന്‍റെയും നെറ്റ് കൊണ്ട് അലങ്കരിച്ച കുക്കറിന്‍റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞ് നാലു ദിവസം പിന്നിട്ടപ്പോള്‍ കുക്കറിനെ ഡിവോര്‍സ് ചെയ്തതായി അറിയിച്ചിരിക്കുകയാണ് ഖോറില്‍ ഇപ്പോള്‍. പാചകം ചെയ്യാന്‍ മാത്രമേ റൈസ് കുക്കറിനെകൊണ്ട് സാധിക്കൂ എന്ന് മനസിലാക്കിയതിനാല്‍ താന്‍ കുക്കറുമായി വേര്‍പിരിയുകയാണെന്നും ഖോറില്‍ പറഞ്ഞു. ന്തോനീഷ്യയില്‍ ഏറെ ആരാധകരുള്ള സോഷ്യല്‍മീഡിയ താരമാണ് ഖോറുല്‍ അനം.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം