യൂണിഫോം തയ്ച്ച് കിട്ടിയില്ല : പെൺകുട്ടികളോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

ഭോപ്പാല്‍ : യൂണിഫോം ധരിക്കാതെ എത്തിയ പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പിലിനെതിരെ കേസ്. മധ്യപ്രദേശിലെ മച്ചാല്‍പുര്‍ പോലീസ് സ്‌റ്റേഷനില്‍ മൂന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ രാജ്ഗഡ് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രാധേശ്യാം മാളവ്യയ്‌ക്കെതിരെയാണ് (50) കേസെടുത്തത്.പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാധേശ്യാമിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് മച്ചല്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര അജ്‌നാരെ അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്യാനായി വീട്ടിലെത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളുടെ മൊഴി തിങ്കളാഴ്ച കോടതിയില്‍ രേഖപ്പെടുത്തും.

Related posts

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു

15 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം വിലക്കി: ദിവസം 5 മണിക്കൂർ മാത്രം കോച്ചിംഗ് സെന്ററുകൾക്ക് കർണാടക സർക്കാറിന്റെ കർശന നിയന്ത്രണങ്ങൾ