ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്തമായ വകഭേദം ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തി; കര്‍ണാടകയില്‍ ഒമിക്രോണ്‍ സംശയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പരിശോധന ഫലം ഉടന്‍ വരും

ബം​ഗളൂരു: കര്‍ണാടകയില്‍ ആദ്യഘട്ട പരിശോധനയില്‍ ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ ഒമിക്രോണ്‍ സംശയിക്കുന്ന പരിശോധന ഫലം ഉടന്‍ വരും.സംശയത്തെ തുടര്‍ന്ന് കര്‍ണാടക, സാംപിള്‍ ഐസിഎംആറിന് നല്‍കിയിരുന്നു.ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ അറുപത്തിമൂന്നുകാരന്‍ ബം​ഗളൂരുവില്‍ എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെല്‍റ്റാ വൈറസ് എന്ന് വ്യക്തമായിരുന്നു.ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമായി സമ്ബര്‍ക്കത്തില്‍ വന്നവരെ എല്ലാം ക്വാറന്റീലാക്കി. ഇവരുടെ സാമ്ബിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. വിമാനത്താവളങ്ങളില്‍ അടക്കം കര്‍ശന പരിശോധനയാണ്.

Related posts

‘എഐ, ഡീപ് ടെക്, സെമികണ്ടക്‌ടര്‍ നിര്‍മ്മാണം എന്നിവയുടെ ആഗോള കേന്ദ്രമായി കര്‍ണാടക മാറും’; ഡികെ ശിവകുമാര്‍

2,000 സര്‍ക്കാര്‍ സ്കൂളുകളെ സ്വകാര്യ സ്കൂളുകളുമായി ബന്ധിപ്പിക്കാൻ ശ്രമം; കര്‍ണാടക സര്‍ക്കാരിനെതിരെ ‌പ്രക്ഷോഭവുമായി എസ്‌എഫ്‌ഐ

ഹെബ്ബാള്‍-സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; എതിര്‍പ്പ് ഫലം കണ്ടു, ലാല്‍ബാഗിനെ ഒഴിവാക്കി സര്‍ക്കാര്‍, ബദല്‍ തേടും