തമിഴ്‌നാട് തിരുനെല്‍വേലിയില്‍ കൊലക്കേസ് പ്രതി പൊലീസിന്റെ വെടിയേറ്റ് മരിച്ചു

തമിഴ്‌നാട്: തമിഴ്‌നാട് തിരുനെല്‍വേലിയില്‍ കൊലക്കേസ് പ്രതി പൊലീസിന്റെ വെടിയേറ്റ് മരിച്ചു. തിരുനെല്‍വേലി തിരുഭുവന്‍ സ്വദേശി പേച്ചുദരൈയാണ് മരിച്ചത്.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചന്ദ്രുവിനെ പൊലീസ് അറസ്റ്റു ചെയ്തു. നടുറോഡില്‍ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിവെച്ചത്.

റോഡ് നിര്‍മാണ തൊഴിലാളിയായ വിരുദുനഗര്‍ സ്വദേശി കറപ്പസ്വാമിയെ കൊലപ്പെടുത്തിയ ശേഷം, സമീപത്തുണ്ടായിരുന്ന കാറിന്റെ ഗ്‌ളാസും പ്രതികള്‍ തകര്‍ത്തു. തുടര്‍ന്ന് സര്‍ക്കാര്‍ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ വെട്ടാനും ശ്രമിച്ചു. അത് തടയാന്‍ ശ്രമിച്ച പൊലിസ് കോണ്‍സ്റ്റബിള്‍ സെന്തില്‍ കുമാറിനെയും പ്രതികള്‍ വെട്ടി.

ഇതേതുടര്‍ന്നാണ് കൂടുതല്‍ പൊലീസ് സംഘമെത്തി പേച്ചുദുരയെ കാലിന് വെടിവെച്ച്‌ പിടികൂടിയത്. തിരുനെല്‍വേലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് പ്രതി മരിച്ചത്. എന്‍കൗണ്ടര്‍ അല്ലെന്നും വെടിവച്ചത് കാലിന് മാത്രമാണെന്നും പൊലീസ് വിശദീകരിച്ചു.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍