സ്വര്‍ണ്ണക്കടത്ത് കേസ്, തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ കോഴിക്കോട്ട് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ ഇഡി ചോദ്യം ചെയ്യുന്നു.കോഴിക്കോട് ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ചോദ്യംചെയ്യലിനായി രാവിലെയാണ് താരം എത്തിയത് . 2013 ല്‍ വടകര സ്വദേശി ഫായിസ് ഉള്‍പ്പെട്ട നെടുമ്ബാശേരി സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. 2013 ല്‍ നെടുമ്ബാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 20 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. എന്നാല്‍,ഈ സ്വര്‍ണം പ്രമുഖ ജ്വല്ലറികളിലേക്ക് അടക്കം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തല്‍. എന്നാല്‍,കേസിലെ മുഖ്യ പ്രതിയായ വടകര സ്വദേശി ഫായിസിന്റെ ഉന്നത ബന്ധങ്ങളും നേരത്തെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യംചെയ്യുന്നത്.

Related posts

ബെംഗളൂരു നിവാസികളുടെ പോരാട്ടം ഫലം കണ്ടു; ലാല്‍ബാഗിനെ കീറിമുറിക്കില്ല, തുരങ്കപാതയില്‍ മാറ്റം ഉറപ്പായി..!

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; സെൻട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്‌ഷനില്‍ നവീകരണം പൂര്‍ത്തിയായി

ഒരു ദശാബ്ദക്കാലത്തെ സേവനം: ഫ്ലിപ്കാര്‍ട്ട് സിഇഒ സ്ഥാനത്തുനിന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി പടിയിറങ്ങുന്നു