സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ച: മോഷ്‌ടാവിനെ ബംഗളൂരുവില്‍ നിന്ന് പിടികൂടി

കൊല്ലം: സൂപ്പർ മാർക്കറ്റിന്റെ ടെറസിലെ വാതില്‍ തകർത്ത് അകത്തുകയറി ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണം കവർന്ന കേസില്‍ മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട യുവാവിനെ തെക്കുംഭാഗം പൊലി സ് അറസ്റ്റ് ചെയ്തു.തേവലക്കര, പാലക്കല്‍, പുളിക്കുളത്ത് വീട്ടില്‍ വിജയ് (21) ആണ് ബംഗളൂരുവില്‍ നിന്നു പിടിയിലായത്. ചേനങ്കരയില്‍ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിന്റെ ടെറസിലെ വാതില്‍ തകർത്ത് അകത്തുകയറിയ മോഷ്ടാവ് ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 2,25,000 രൂപ കവർന്നെടുക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെക്കുംഭാഗം പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയും സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.തുടർന്ന് പൊലിസ് സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ ബംഗലൂരുവില്‍നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.തെക്കുംഭാഗം പൊലിസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ഷബ്നയുടെ നേതൃത്വത്തില്‍ എഎസ്‌ഐ ബിജു കുമാർ, സിപിഒ സൂരജ് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി