ക്ലാസുമുറിയിലെ ആത്മഹത്യ ശ്രമം; അധ്യാപികക്കെതിരെ കേസെടുത്തു

ബെംഗളൂരു: ക്ലാസുമുറിയിൽആത്മഹത്യക്ക് ശ്രമിച്ച അധ്യാപികക്കെതിരെ കേസെടുത്തു.ജയനഗറിലെ സ്വകാര്യ കോളേജിൽതിങ്കളാഴ്ചയാണ് സംഭവം. കോളേജിലെഇംഗ്ലീഷ് വിഭാഗം മേധാവി ഷബാന (44)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്ലാസ്മുറിയിൽ വച്ച് പത്തിലധികം ഉറക്കഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

രാവിലെ 9.45 ഓടെ ഷബാന ക്ലാസ്സ്മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാരും വിദ്യാർഥികളും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. കോളേജ് പ്രിൻസിപ്പലും മറ്റ് ജീവനക്കാരും ചേർന്ന് തന്നെ ഉപദ്രവിച്ചതായും ഇതാണ് ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമെന്നുമാണ് ഷബാന പോലീസിനോട് പറഞ്ഞത്. എന്നാൽ പരാതി നൽകുന്നതിന് പകരം സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതിന് പോലീസ് ഇവർക്കെതിരെ കേസെടുത്തു.

Related posts

പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ

അമേരിക്കൻ സെനറ്റിലെ അബ്ദുൾ അൽ-സഈദിന്റെ ജയത്തിൽ ആഹ്ലാദം പങ്കുവെച്ച് കർണാടകയിലെ ഭട്കൽ നഗരം

ഭാര്യയെ വഞ്ചിച്ചത് ഗർഭിണിയായിരിക്കെ, പലതവണ ക്ഷമിച്ചു’; കടുത്ത പരിഭ്രാന്തിയും വിഷാദവും ഉണ്ടായെന്ന് മഹ്‌വാഷ്