സ്‌കൂളിലേക്ക് പോകവേ വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി; 2 പേര്‍ കസ്റ്റഡിയില്‍

മംഗ്‌ളൂറു: ( 10.10.2021) സ്‌കൂളിലേക്ക് പോകവേ 16കാരിയായ വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി എസ് പി റിഷികേശ് സോനാവാനെ പറഞ്ഞു.

തന്നെ പരിചയമുള്ള ഒരാളും സംഘവും താന്‍ സ്‌കൂളില്‍ പോകുന്ന വഴിയില്‍ കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്. നാല് പേരാണ് പ്രതികള്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

നേരത്തെ യുപിയിലെ മീററ്റിലും സമാനസംഭവമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരുന്ന കുട്ടിയെ ഓടോ റിക്ഷാ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ കുട്ടി മരിക്കുകയും ചെയ്തിരുന്നു.

Related posts

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും