ഇലട്രോണിസിറ്റി മേൽപാലത്തിലൂടെ രാത്രി നടത്തുന്ന മത്സര ഓട്ടങ്ങൾ തടയാൻ കർശന നടപടി

ബെംഗളൂരു : അപകട മരണങ്ങൾ പതിവായതോടെ ഇല ക്ട്രോണിക് സിറ്റി മേൽപാല ത്തിൽ വാഹനങ്ങൾ നിർത്തിയിട രുതെന്ന മുന്നറിയിപ്പുമായി കൂടുന്നു.

രാത്രിയിലെ മത്സരയോട്ടം തടയാൻ പരിശോധന ശക്തമാ ക്കി പൊലീസ് വാഹനങ്ങൾക്ക് തകരാർ സംഭവിച്ചാൽ നിർത്തിയടാനുള്ള പാർക്കിങ് ബേയിൽ നി ന്ന് സെൽഫിയെടുക്കുന്നതും വി ഡിയോ ഷൂട്ട് നടത്തുന്നതും വർധിച്ചതിനെ തുടർന്നാണ് നടപടി.

നഗരത്തിന്റെ രാത്രി ദൃശ്യങ്ങൾ പകർത്താൻ വേണ്ടി ഡോൺ ഉപയോഗിച്ച് ഷുട്ടിങ് നടത്തുന്നതായുള്ള പരാതികളും വ്യാപകമാ ണ്. രാത്രികാലങ്ങളിൽ പാലത്തിലൂടെ ബൈക്കിലും കാറിലും അഭ്യാസ പ്രകടനങ്ങൾ (വീലി) നടത്തുന്ന ദൃശ്യങ്ങൾ സമീപകാ ലത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും ട്രാഫിക് പൊലീസ് പരി ശോധിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ബൈക്കിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പാലത്തിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് യുവാവും യുവതി യും മരിച്ചിരുന്നു. പാലത്തിലെ പാർക്കിങ് ബേയിൽ ബൈക്ക് നിർത്തി മൊബൈൽ ഫോണിൽ സെൽഫിയെടുക്കുന്നതിനിടെയാണ് അമിതവേഗത്തിലെ ത്തിയ കാർ ഇടിച്ചുകയറിയത്.

Related posts

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍

ബെംഗളൂരു ഹെബ്ബാള്‍ ഹ്രസ്വ തുരങ്ക പദ്ധതി; പൂര്‍ണമായ നിര്‍മ്മാണം തുടങ്ങും മുൻപ് തന്നെ ഗതാഗത കുരുക്ക്