ബെംഗളൂരു: ക്രിസ്മസ് അവധിക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകള്‍ പ്രഖ്യാപിച്ച് കർണാടക ആർടിസി.ആകെ 20 അധിക ബസുകളാണ് കേരളത്തിലേക്ക് അനുവദിച്ചിരിക്കുന്നത്. ഡിസംബർ 20 മുതല്‍ 24 വരെയാണ് ഈ പ്രത്യേക സർവീസുകള്‍ നടത്തുക.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലേക്കാണ് നിലവില്‍ സർവീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഉത്സവ സീസണുകളില്‍ സ്വകാര്യ ബസുകള്‍ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്കിന് ഒരു പരിധിവരെയെങ്കിലും ആശ്വാസമാകാൻ ഈ അധിക സർവീസുകള്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ തിരക്കും ബുക്കിങ്ങും വർധിക്കുകയാണെങ്കില്‍ കൂടുതല്‍ പ്രത്യേക ബസുകള്‍ അനുവദിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.