കർണാടക കോൺഗ്രസിൽ രാഷ്ട്രീയ ചേരിതിരിവ്; ശക്തമായ തിരിച്ചുവരവിനൊരുങ്ങി സിദ്ധരാമയ്യ

ബെംഗളൂരു: സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു.സ്ഥാനമൊഴിഞ്ഞ ശേഷം രാഷ്ട്രീയ ചർച്ചകളില്‍ നിന്ന് പൂർണ്ണമായി മാറി നിന്നിരുന്ന അദ്ദേഹം, തനിക്കെതിരായ ഒളിക്യാമറ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കളംമാറ്റി ചവിട്ടുന്നത്. തന്നോട് അനുഭാവം പ്രകടിപ്പിക്കുന്ന പ്രമുഖ നേതാക്കളെ സിദ്ധരാമയ്യ പ്രാതല്‍ ചർച്ചയ്ക്ക് ക്ഷണിച്ചതോടെ കർണാടക കോണ്‍ഗ്രസിനുള്ളില്‍ പുതിയ രാഷ്ട്രീയ ചേരിതിരിവുകള്‍ സജീവമാകുകയാണ്. ഇതിന് പിന്നാലെയാണ്, വിവാദമായ ഒളിക്യാമറ കേസില്‍ സിദ്ധരാമയ്യയെ കുറ്റവിമുക്തനായി പ്രഖ്യാപിച്ച്‌ ആഭ്യന്തര വകുപ്പ് ക്ലീൻ ചിറ്റ് നല്‍കിയത് എന്നതും ശ്രദ്ധേയം.

കർണാടകയില്‍ ഭരണമാറ്റമുണ്ടാവുകയും ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു സിദ്ധരാമയ്യയുടെ ഈ പ്രഖ്യാപനം. സജീവ രാഷ്ട്രീയ ചർച്ചകളില്‍ നിന്നെല്ലാം മാറി നിന്ന മുൻ മുഖ്യമന്ത്രി, പക്ഷേ മന്ത്രിസഭാ വികസനത്തില്‍ വിശ്വസ്തർ തഴയപ്പെട്ടതോടെ അസ്വസ്ഥനാകുകയായിരുന്നു. ഇതിനു പിന്നാലെ കൂനിന്മേല്‍ കുരു എന്ന മട്ടിലെത്തിയ ഒളിക്യാമറാ വിവാദവും പിന്നില്‍ ഡി.കെ.ശിവകുമാറാണെന്ന ജെഡിഎസ് നേതാവും കേന്ദ്ര മന്ത്രിയുമായ എച്ച്‌.ഡി.കുമാരസ്വാമിയുടെയും ആരോപണവും വിഷയം സങ്കീർണ്ണമാക്കി. എന്നാല്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് സിദ്ധരാമയ്യ തയ്യാറായിരുന്നില്ല. പക്ഷേ താൻ സംശയ നിഴലില്‍ നില്‍ക്കുന്പോഴും അന്വേഷണം ഊർജിതമായി നടക്കാതെ വന്നതോടെ അദ്ദേഹം ആദ്യ വെടിപൊട്ടിച്ചു. പിന്നാലെ വിഡിയോ അപ്‍ലോഡ് ചെയ്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഒളിക്യാമറ ദൃശ്യങ്ങള്‍ക്ക് പിന്നില്‍ പ്രവർത്തിച്ചു എന്നാരോപിക്കപ്പെടുന്ന ബാലാവകാശ കമ്മീഷൻ മുൻ അധ്യക്ഷ കൂടിയായ കൃപ ആല്‍വ എന്ന കോണ്‍ഗ്രസ് പ്രവർത്തകയ്ക്കെതിരെ നടപടി എടുക്കാതെ വന്നതോടെ സിദ്ധരാമയ്യ ക്യാന്പ് വീണ്ടും സജീവമാകുകയായിരുന്നു.

സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെര‌ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കർണാടകത്തില്‍ സന്പൂർണ പരാജയം നേരിട്ടതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ തിരിച്ചുവരവ് എന്നതും ശ്രദ്ധേയമാണ്. തന്നെ അനികൂലിക്കുന്നവരെ അദ്ദേഹം പ്രാതല്‍ ചർച്ചയ്ക്ക് ക്ഷണിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുന്നെന്ന തോന്നല്‍ മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനുമുണ്ട്. ഇതിന് പിന്നാലെയാണ് ഒളിക്യാമറാ വിവാദത്തില്‍ സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നല്‍കി കർണാടക പൊലീസ് ഔദ്യോഗികമായി തന്നെ വാർത്താക്കുറിപ്പിറക്കിയത്. മുൻ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ കഴന്പില്ലെന്നും അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു പിന്നിലെന്നുമാണ് കർണാടക പൊലീസിന്റെ സിസിബി വിഭാഗം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ദില്ലി മാർച്ചിനായി എത്തുന്പോള്‍ ഹൈക്കമാൻഡ് നേതാക്കളെ കാണാനൊരുങ്ങുന്ന സിദ്ധരാമയ്യ ഈ നടപടിയോടെ അയയുമോ എന്നാണ് ഇനി അറിയേണ്ടത്. ഒളിക്യാമറ വിവാദത്തില്‍ പാർട്ടിക്കകത്ത് നടപടി ഉണ്ടാകുമോ എന്നും.

Related posts

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു

15 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം വിലക്കി: ദിവസം 5 മണിക്കൂർ മാത്രം കോച്ചിംഗ് സെന്ററുകൾക്ക് കർണാടക സർക്കാറിന്റെ കർശന നിയന്ത്രണങ്ങൾ