മദ്യലഹരിയിലെത്തിയ രണ്ട് യുവാക്കള്‍ സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇറക്കി വിട്ട് കൊടുംക്രൂരത; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജപേട്ടില്‍ (കെ.ആർ. പേട്ട്) മദ്യലഹരിയിലായിരുന്ന രണ്ട് യുവാക്കള്‍ സ്കൂള്‍ ബസ് തടഞ്ഞുനിർത്തി ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനിയെ നിർബന്ധിച്ച്‌ ഇറക്കിവിട്ട സംഭവം വലിയ വിവാദമായി.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഡ്രൈവർ പകർത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ഇത് വൈറലാവുകയും പൊതുജനങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുകയും ചെയ്തു. വിദ്യാർത്ഥികളില്‍ ഭയമുണ്ടാക്കിയതിനും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനും യുവാക്കള്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നു.

Related posts

ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ നവംബര്‍ 16 മുതല്‍ ദിവസവും 13 ട്രെയിനുകള്‍; സര്‍വീസുകളുടെ ഇടവേള 5.5 മിനിറ്റായി കുറഞ്ഞു

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ യാത്രക്കാര്‍ക്ക് ആശ്വാസം; ഫീഡര്‍ ബസുകള്‍ പ്രഖ്യാപിച്ച്‌ ബിഎംടിസി

കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ