നടി ശാന്തികൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ അന്തരിച്ചു

ബംഗളൂരു: പ്രശസ്ത ചലച്ചിത്ര നടി ശാന്തികൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ (91) അന്തരിച്ചു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകിട്ട് ബംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഇന്നലെത്തന്നെ ഔദ്യോഗികമായി സംസ്കരിച്ചു. അന്തരിച്ച ആർ. കൃഷ്ണയാണ് ശാന്തികൃഷ്ണയുടെ പിതാവ്.എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളം, തമിഴ് ചലച്ചിത്ര രംഗത്തെ മുൻനിര നായികമാരില്‍ ഒരാളായി തിളങ്ങിയ ശാന്തികൃഷ്ണയുടെ സിനിമാ കരിയറിന് വലിയ പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു ശാരദ കൃഷ്ണൻ. ഭാരതിരാജ സംവിധാനം ചെയ്ത് തരംഗമായി മാറിയ ‘പനീർ പുഷ്പങ്ങള്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ചാട്ട’, ‘നയം വ്യക്തമാക്കുന്നു’, ‘വിഷ്ണുലോകം’ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അവർ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. ശാരദ കൃഷ്ണന്റെ വിയോഗത്തില്‍ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Related posts

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദീപാവലി ആഘോഷത്തിനിടെ വീടിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു