എസ്ബിഐ യോനോ ആപ്പിന്റെ പേരിൽ തട്ടിപ്പ്,തട്ടിപ്പു രീതി എങ്ങനെ; പോലീസ് വിശദീകരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായിരിക്കുന്ന ബാങ്കിങ്ങ് തട്ടിപ്പിനെ കുറിച്ച്‌ മുന്നറിയിപ്പുമായി കേരള പോലീസ്. ഈ തട്ടിപ്പില്‍ കുരുങ്ങി നിരവധി പേര്‍ക്കാണ് പണം നഷ്ടമായിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.

ഇത്തരത്തിലുളള തട്ടിപ്പു രീതി എങ്ങനെ ആണെന്ന് പോലീസ് വിശദീകരിക്കുന്നു:

SBI ബാങ്കില്‍ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്ബറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു SMS സന്ദേശം അയക്കുന്നു. യഥാര്‍ത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച്‌ ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച്‌ നല്‍കിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു.തത്സമയം SBI യുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസര്‍നെയിം, പാസ് വേഡ്, OTP എന്നിവ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാര്‍ത്ഥ SBI വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച്‌ ഉപഭോക്താവ് അവരുടെ വിവരങ്ങള്‍ നല്‍കുന്നു. ബാങ്ക് എക്കൌണ്ടിലുള്ള പണം നഷ്ടപ്പെടുന്നു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബര്‍ പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.

പൊതു ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്:

1. SBI ബാങ്കില്‍ നിന്നും എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈല്‍ നമ്ബറുകളില്‍ നിന്നും വരുന്ന SMS സന്ദേശങ്ങളില്‍ വിശ്വസിക്കരുത്.

2. SMS കളില്‍ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്.

3. ബാങ്കിങ്ങ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ URL ശ്രദ്ധിക്കുക. SBI അല്ലെങ്കില്‍ ഇതര ബാങ്കിങ്ങ് ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകള്‍ നടത്തുക.

4. സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.

Related posts

ബെംഗളൂരു കാത്തിരുന്ന വാര്‍ത്തയെത്തി; പിങ്ക് ലൈൻ ഉദ്ഘാടനം നാളെ, എട്ട് മിനിറ്റ് ഇടവേളകളില്‍ അഞ്ച് സര്‍വീസുകള്‍

കര്‍ണാടകയില്‍ റാപ്പിഡോ ബുക്ക് ചെയ്ത യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു ; ഡ്രൈവറെ പുറത്താക്കി കമ്പനി

വാഴക്കുലയില്‍ ഒളിപ്പിച്ചുള്ള MDMA കടത്ത്: കര്‍ണാടക പൊലീസും അന്വേഷണം തുടങ്ങി; 3 കൂട്ടാളികളെ തിരിച്ചറിഞ്ഞു