ബെംഗളുരുവിലേക്ക് രാത്രി യാത്ര ചെയ്യുന്നവരെ അപകടത്തിൽ പെടുത്തി കൊള്ളയടിക്കുന്ന സംഘം പിടിയിൽ

ബെംഗളൂരു : ചാർമാടി ചുരം പാതയിൽ രാത്രി കാലങ്ങളിൽ അപകടത്തിൽപ്പെടുന്നവരെ കൊള്ളയടിക്കുന്ന മൂന്നംഗ സംഘത്തിനെ പോലീസ് അറസ്റ്റ് ചെയ്തതു. ബണ്ട്വാൾ താലൂക്കിലെ സുരി കുമേരു സ്വദേശി റമ്മി എന്ന മുഹമ്മദ് റമീസ് (19), പെർണ സട്ടിക്കൽ സ്വദേശി റജീൻ എന്ന റജ്ജു (20), കെഡില ഗഡിയം സ്വദേശി സവാദ് കുഞ്ഞി എന്ന മുഹമ്മദ് സവാദ് (18) എന്നിവരാണ് പിടിയിലായത്.

മെയ് 4 ചാർമാടി ചുര പാതയിൽ വെച്ച് അപകടത്തിനിരയായ ബെംഗളൂരു ദേവനഹള്ളി സ്വദേശി മധുസൂദനൻ നൽകിയ പരാതിയിലാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.ദേവനഹള്ളിയിൽ നിന്നും കൊടിഗെരഹയിലേക്ക് കാർ മാർഗം സഞ്ചരിക്കുകയായിരുന്നു മധുസൂദനനും കുടുംബവും.

രാത്രി 12.30 ഓടെ കാർ ചുരത്തിലെത്തിയപ്പോൾ റോഡിലെ മതിലിടിച്ച് അപകടമുണ്ടായി. പുറത്തിറങ്ങാനാവാതെ കാറിൽ കുടുങ്ങിയ ഇവർ സഹായത്തിനായി കേഴുന്നതിനിടെയാണ് ഒരു സംഘം ചെറുപ്പക്കാർ ബൈക്കിലും സ്കൂട്ടറിലുമെത്തിയത്. അപകടത്തിൽപ്പെട്ടവരൊട് ഒരു ദയയും കാണിക്കാതെ കാറിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ എല്ലാം കൊള്ളയടിച്ച് കടന്ന് കളയുകയായിരുന്നു സംഘം.

ഏറെ നേരത്തിനു ശേഷം ഇതുവഴി വന്ന പോലിസിനെ മധുസൂദനൻ വിവരം അറിയിക്കുകയായിരുന്നു.ബനക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയഅന്വേഷണത്തിലാണ് പ്രതികൾ വലയിലായത്പിടിയിലായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ് പോലീസ്.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍