ഇന്ത്യൻ നിര്‍മ്മിത ഐഫോണുകള്‍ ലോകം കീഴടക്കുന്നു, ആറ് മാസത്തിനുള്ളില്‍ 88000 കോടിയുടെ കയറ്റുമതി

ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ചരിത്രം സൃഷ്‍ടിച്ച്‌ ആപ്പിള്‍. ഈ സാമ്ബത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറില്‍ എത്തി എന്നാണ് കണക്കുകള്‍.ഏകദേശം 88,700 കോടി രൂപയോളം വരുമിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 5.71 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത് 75 ശതമാനം വർധനവാണ്. സെപ്റ്റംബറില്‍ കയറ്റുമതിയില്‍ വൻ വർധനവുണ്ടായി. 1.25 ബില്യണ്‍ ഡോളറിന്‍റെ ഐഫോണുകള്‍ സെപ്റ്റംബറില്‍ മാത്രം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്‌തു. കഴിഞ്ഞ വർഷത്തെ 490 മില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇത് 155 ശതമാനം വർധനവാണ്.

ഇപ്പോള്‍ പ്രോ, പ്രോ മാക്‌സ്, എയർ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഐഫോണ്‍ മോഡലുകളും ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് അന്താരാഷ്ട്ര വിപണികളിലേക്ക് ഷിപ്പ് ചെയ്യുന്നു. മുമ്ബ് ഇന്ത്യയില്‍ നിർമ്മിച്ച പ്രോ മോഡലുകള്‍ അന്താരാഷ്ട്ര വിപണികളില്‍ എത്താൻ നിരവധി മാസങ്ങള്‍ എടുത്തിരുന്നു. ആപ്പിളിന്‍റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വളർച്ചയെ പ്രധാനമായും നയിക്കുന്നത് രണ്ട് പുതിയ ഫാക്‌ടറികളാണ്. ടാറ്റ ഇലക്‌ട്രോണിക്‌സിന്‍റെ ഹൊസൂർ പ്ലാന്‍റും ഫോക്സ്കോണിന്‍റെ ബെംഗളൂരു യൂണിറ്റും. ഈ ഫാക്‌ടറികള്‍ കൂടി വന്നതോടെ ഇന്ത്യയിലെ ആകെ ഐഫോണ്‍ ഫാക്‌ടറികളുടെ എണ്ണം അഞ്ചായി ഉയർന്നു.

2025 സാമ്ബത്തിക വർഷത്തില്‍ ആപ്പിള്‍ ഇന്ത്യയിലെ അതിന്‍റെ വെണ്ടർമാർ വഴി 22 ബില്യണ്‍ ഡോളർ മൂല്യമുള്ള ഐഫോണുകള്‍ നിർമ്മിച്ചു. അതില്‍ 17.5 ബില്യണ്‍ ഡോളർ മൂല്യം വരുന്ന, അതായത് 80 ശതമാനം ഐഫോണുകളും കയറ്റുമതി ചെയ്‌തു. 2022 സാമ്ബത്തിക വർഷത്തില്‍ ഐഫോണ്‍ ഉത്പാദനം രണ്ട് ബില്യണ്‍ ഡോളർ മാത്രമായിരുന്ന സ്ഥാനത്താണ് ഈ വളര്‍ച്ച. അത് 2025 സാമ്ബത്തിക വർഷത്തോടെ 22 ബില്യണ്‍ ഡോളറായി വർധിച്ചു.

ഇന്ത്യയില്‍ നിന്ന് ആപ്പിളിന് ഉല്‍പ്പാദനവും കയറ്റുമതിയും കൂടുതല്‍ വർധിപ്പിക്കാൻ കഴിയുമെന്ന് വിദഗ്‌ധർ പറയുന്നു. എന്നാല്‍ ഇത് അന്താരാഷ്ട്ര വ്യാപാര നയങ്ങളെയും യുഎസ് താരിഫുകളെയും ആശ്രയിച്ചിരിക്കും. ഐസിഇഎയുടെ കണക്കനുസരിച്ച്‌, 2025 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള സ്‌മാർട്ട്‌ഫോണ്‍ കയറ്റുമതി 8.43 ബില്യണ്‍ ഡോളറായിരുന്നു. മുൻ വർഷം ഇത് വെറും 2.88 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യ അതിവേഗം ഒരു ആഗോള സ്‌മാർട്ട്‌ഫോണ്‍ നിർമ്മാണ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഈ കണക്കുകള്‍ കാണിക്കുന്നു.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍