യുവതിയെ ബലാല്‍സംഗം ചെയ്‌ത് രംഗങ്ങള്‍ ചിത്രീകരിച്ചു; അഞ്ച് ബംഗ്ളാദേശുകാ‌ര്‍ പിടിയില്‍

​​​​ബംഗളൂരു: യുവതിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ച്‌ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ അ‌ഞ്ച് ബംഗ്ളാദേശ് പൗരന്മാര്‍ പിടിയില്‍. ബംഗളൂരു നഗരത്തിലെ രാമമൂര്‍ത്തി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്.

പീഡനത്തിനിരയായ യുവതിയും ബംഗ്ളാദേശ് പൗരത്വമുള‌ളയാളാണ്. യുവതിയെ ഇവിടെയെത്തിച്ചത് മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പൊലീസ് പിടിച്ചെടുത്തു.

അറസ്‌റ്റിലായ സംഘത്തില്‍ നാല് പുരുഷന്മാരും ഒരു സ്‌ത്രീയുമാണ് ഉള‌ളതെന്നും പൊലീസ് അറിയിച്ചു.സംഭവം നടന്നത് എന്നാണെന്ന് വ്യക്തമല്ല. ക്രൂര പീഡനത്തിനിരയായ യുവതിയില്‍ നിന്ന് സംഭവത്തെ കുറിച്ച്‌ പൊലീസിന് ചോദിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറ‌ഞ്ഞു.വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു.ഇവരില്‍ രണ്ടുപേര്‍സ്ത്രീകളാണ്.

Related posts

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു കൂട്ടക്കൊലപാതകം പ്രതിയെ സഹായിച്ചത് 17കാരിയായ മകള്‍

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍