ദേശീയ പക്ഷിയായ മയിലിനെ ദുബായില്‍ പോയി കറിവച്ച്‌ വീഡിയോ ഇടുമെന്ന് ഫിറോസ് ചുട്ടിപ്പാറ; നിയമനടപടി നേരിടേണ്ടി വരുമെന്ന് സോഷ്യല്‍മീഡിയയില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ ദുബായില്‍ പോയി കറിവച്ചു അതിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ ഇടുമെന്ന് ഫുഡ് വ്‌ളോഗറായ ഫിറോസ് ചുട്ടിപ്പാറ. തന്റെ യുട്യൂബ് ചാനലില്‍ കൂടിയാണ് ഫിറോസ് ഇതു പ്രഖ്യാപിച്ചത്. മയിലിനെ കറിവക്കാനായി ദുബായില്‍ ഇയാള്‍ എത്തിയതിന്റെ വീഡിയോയും ഇട്ടിട്ടുണ്ട്. ഇന്ത്യയില്‍ മയിലിനെ കറി വയ്ക്കാനോ വാങ്ങാനോ ഒന്നും കഴിയില്ലെന്നും അതു നിയമലിരുദ്ധമാണെന്നും അതിനാല്‍ മയിലിനെ കറി വയ്ക്കാന്‍ താന്‍ ദുബായിലേക്ക് പോകുന്നു എന്നുമാണ് ഫിറോസ് പറയുന്നത്. ഫിറോസ് ചുട്ടിപ്പാറ നേരത്തേ മാനിനെ ദുബായില്‍ പോയി കറി വച്ച്‌ അതിന്റെ വീഡിയോ യുട്യൂബില്‍ ഇട്ടിരുന്നു.

ഫിറോസിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയിയല്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ദുബായില്‍ അല്ല എവിടെ പോയി ആയാലും ഇന്ത്യയുടെ ദേശീയ പക്ഷിയെ കൊന്ന് കറി വച്ച്‌ അതിന്റെ വീഡിയോ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ തിരികെ എത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിച്ചു. ഒപ്പം ഫിറോസിനെതിരേ നിയമനടപടി ആരംഭിച്ചതായും ചിലര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പന്നിയെ കറി വയ്ക്കുന്ന ഒരു വീഡിയോ ചെയ്തിട്ട് ദുബായില്‍ പോയി മയിലിനെ കറിവയ്ക്കാനും ചിലര്‍ കമന്റ് ചെയ്തു.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം