കോളജ് സമയത്ത് ഷൂട്ടിങ്; പ്രിത്വിരാജ് സിനിമയ്ക്കെതിരെ മൈസൂരുവിൽ പ്രതിഷേധം

ബെംഗളൂരു; അധ്യയന ദിവസങ്ങളിലും ഷൂട്ടിങ് നടത്തിയതിനെ തുടർന്ന് പൃഥ്വിരാജ് നായകനായ ‘ജനഗണമന’ സിനിമ യ്ക്കെതിരെ മൈസൂരു മഹാരാജാസ് ഡിഗ്രി കോളജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രതിഷേധം. കോടതി രംഗത്തിന്റെ ചിത്രീകരണമാണു കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. അവധി ദിവസങ്ങളിൽ വിദ്യാലയങ്ങൾ ഷൂട്ടിങ്ങിനു വിട്ടുനൽ കാറുണ്ടെങ്കിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ചിത്രീകരണം തുടർന്നതോടെയാണു വിദ്യാർഥികൾ പ്രതിഷേധിച്ചത്. കോള ജിന്റെ ഒരു ഭാഗം കോടതി രംഗത്തിനായി മാറ്റിയെടുത്തിരുന്നു. സിനിമ ചിത്രീകരണത്തിനു സർവകലാശാല അനുമതി നൽകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ അധ്യയന ദിവസങ്ങളിൽ ഇതനുവദിക്കരുതെന്നും അധ്യാപകരും ആവശ്യപ്പെട്ടു

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

15 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകി; ബാക്കി 485 രൂപ നൽകിയില്ല, 14 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ കർണാടക ആർടിസിക്ക് തിരിച്ചടി നൽകി യാത്രക്കാരൻ