ഊട്ടിയിലേക്ക് വരുന്ന ഇതര സംസ്ഥാന വാഹനങ്ങളില്‍ നിന്നും പോലിസ് എക്‌സ്ട്രാ ഫിറ്റിങ്‌സ് അഴിച്ചെടുക്കുന്നു

നിലമ്ബൂര്‍: തമിഴ്‌നാട് നീലഗിരി ജില്ലയിലേക്ക് വരുന്ന ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങളില്‍ തമിഴ്‌നാട് പോലിസ് നിയമലംഘനത്തിന്റെ പേരില്‍ എക്‌സ്ട്രാ ഫിറ്റിങ്‌സ് അഴിച്ചെടുക്കുന്നു.
കമ്ബനി ഫിറ്റ് ചെയ്തതില്‍ നിന്നും അധികമായി ഫിറ്റ് ചെയ്ത എല്ലാ എക്‌സ്ട്രാ ഫിറ്റിംഗ്‌സും അഴിച്ചെടുക്കുകയാണ് പോലിസ് ചെയ്യുന്നത്. ഇവ അഴിച്ചെടുക്കുവാനുള്ള മെക്കാനിക്കിന്റെ ചിലവ് ഡ്രൈവറുടെ കൈയില്‍ നിന്നും ഈടാക്കുകയും ചെയ്യും.

തമിഴ്‌നാട്ടിലെ വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാക്കുന്നില്ല. കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇത് ചെയ്യുന്നതെന്നും ആരോപണമുണ്ട്. അഴിച്ചെടുക്കുന്ന വിലകൂടിയ എക്‌സ്ട്രാ ഫിറ്റിങ്‌സ് തിരികെ നല്‍കുന്നില്ല.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം