ഫോണ്‍ ഓഫാക്കണോ റീസ്റ്റാര്‍ട്ട് ചെയ്യണോ?; ഗുണങ്ങള്‍ വ്യത്യസ്തമാണ്

ഫോണ്‍ ഓഫ് ചെയ്യുന്നതും റീസ്റ്റാര്‍ട്ട് ചെയ്യുന്നതും രണ്ട് വ്യത്യസ്ത ഓപ്ഷനുകളാണ്. എന്തൊക്കെയാണ് ഈ രണ്ടിന്റെയും ഗുണങ്ങള്‍.സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് നിത്യജീവിതത്തിന്റെതന്നെ ഭാഗങ്ങളാണ്. രാവിലെ ഉണരുന്നതുമുതല്‍ രാത്രി ഉറങ്ങുന്നതുവരെയുള്ള സമയത്ത് പല ആവശ്യങ്ങള്‍ക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ട്. ദിവസവും ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പലര്‍ക്കും അതിന്റെ പല സെറ്റിംഗ്‌സുകളെക്കുറിച്ചും അടിസ്ഥാന സവിശേഷിതകളെക്കുറിച്ചും അറിയില്ല എന്നതാണ് വാസ്തവം.എല്ലാവരുടെയും ഫോണില്‍ സ്വിച്ച് ഓഫ് ചെയ്യാനും റീസ്റ്റാര്‍ട്ട് ചെയ്യാനും ഉള്ള ഓപ്ഷനുണ്ട്. പലരും കരുതുന്നത് ഫോണിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ റീസ്റ്റാര്‍ട്ട് ചെയ്യുകയോ സ്വിച്ച് ഓഫ് ചെയ്ത് ഫോണ്‍ ഓണ്‍ ചെയ്താല്‍ മതിയെന്നാണ്.

എന്നാല്‍ ഈ രണ്ട് ഓപ്ഷനുകള്‍ക്കും വ്യത്യസ്തമായ ഗുണങ്ങാണ് ഉള്ളത്.മൊബൈല്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഉപകരണം ആദ്യം ഷട്ട് ഡൗണ്‍ ആവുകയും പിന്നീട് സാധാരണപോലെ ഓണ്‍ ആവുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണില്‍ അപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആപ്പുകള്‍, പശ്ചാത്തലത്തില്‍ നടക്കുന്ന കാര്യങ്ങള്‍, ഫോണിന്റെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഇവയൊക്കെ പരിഹരിക്കപ്പെടും. അതായത് ഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി പുതുക്കപ്പെടുന്നതുപോലെയാണ് ഈ പ്രക്രിയ. ഫോണിന്റെ വേഗത കുറയുകയോ ആപ്പുകള്‍ ഹാങ് ആവുകയോ, സ്‌ക്രീന്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്താല്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് വളരെയധികം പ്രയോജനം ചെയ്യും. ഇത് ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Related posts

വിജയ് ശരിക്കും പെട്ടു; എംഎല്‍എമാരുടെ ‘വില്ലന്‍’ റോള്‍ തലവേദന, എല്ലാവരെയും ‘ശരി’യാക്കാന്‍ യോഗം

സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ; 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം