ഗൂഗിള്‍ ഇന്ത്യക്ക് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം അയച്ചയാള്‍ക്കെതിരെ ബൈയപ്പനഹള്ളി പൊലീസ് കേസെടുത്തു

ബെംഗളൂരു: ഗൂഗിള്‍ ഇന്ത്യക്ക് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം അയച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷെലൂബ് എന്ന ഇ-മെയിലില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത് ഇയാളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.ബെംഗളൂരു ബൈയപ്പനഹള്ളി പൊലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗൂഗിള്‍ പേയിലൂടെ പണം അയക്കാന്‍ തടസമുണ്ടായപ്പോയുള്ള പ്രകോപനമാണ് ഭീഷണി സന്ദേശം അയക്കാന്‍ കാരണമെന്നാണ് വിവരം.

ഗൂഗിളിലെ എല്ലാ ജീവനക്കാരേയും കൊല്ലും എന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ക്ലസ്റ്റര്‍ സെക്യൂരിറ്റി മാനേജര്‍ വനീത് ഖണ്‍ഡ്കയാണ് പൊലീസില്‍ പരാതി നല്‍കിയത്.ഭീഷണിപ്പെടുത്തല്‍, അജ്ഞാത സന്ദേശം വഴി ഭീഷണിമുഴക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ഷെലൂബിനെതിരെ കേസെടുത്തിരുക്കുന്നത്.

Related posts

വടക്കൻ ബെംഗളൂരു നിവാസികള്‍ക്ക് ഇനി യാത്ര എളുപ്പം; ജക്കൂര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാന്‍ ശ്രമിച്ചെന്ന പരാതി: പത്ത് ബി ജെ പി ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കെതിരായ എഫ് ഐ ആര്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

കിലോമീറ്ററിന് നിരക്ക് 8 രൂപ മാത്രം; പ്രതിഷേധവുമായി ഓട്ടോ-ടാക്സി തൊഴിലാളികള്‍; ഗ്രീൻ എസ്‌എം ഇ-ടാക്സിക്ക് ഇനി രജിസ്ട്രേഷൻ നടത്തേണ്ടെന്ന് സര്‍ക്കാര്‍