രാത്രികാല പ്രദര്‍ശനത്തിനു അനുമതിയില്ല: തിയേറ്ററുകള്‍ക്ക് നിയന്ത്രണവുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് തിയേറ്ററുകളില്‍ രാത്രികാല പ്രദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. ഈ മാസം 30 മുതല്‍ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം. സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് തിയറ്ററുകള്‍ക്ക് നിയന്ത്രണം നടപ്പിലാക്കുന്നത്.

ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ തിയറ്ററുകളില്‍ രാത്രികാല പ്രദര്‍ശനം നടത്താന്‍ അനുമതി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിയന്ത്രണം നീക്കുന്നത് വരെ 10 മണിക്ക് ശേഷമുള്ള പ്രദര്‍ശനങ്ങള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Related posts

ബൈജു രവീന്ദ്രന്റെ കുടുംബത്തില്‍നിന്ന് 83.81 കോടി രൂപയുടെ ഭൂമി വാങ്ങി മീശോ സിഇഒ വിദിത് ആത്രേ

ബെംഗളൂരുവിലെ സ്‌കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍ ഉയരം, നടപടികള്‍ പുരോഗമിക്കുന്നു

‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി