വിശ്വസിച്ചതിനും ഒപ്പം നിന്നതിനും നന്ദി’; ക്ലീന്‍ ചിറ്റ് ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി നിവിന്‍ പോളി

അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ക്ലീന്‍ ചിറ്റ് ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നന്ദിയെന്നാണ് സമൂഹ മാധ്യമമായ ഫേസ്‌ബുക്കിൽ നിവിൻ പോളി കുറിച്ചത്.’എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി’ നിവിൻ പോളി ഫേസ്‌ബുക്കിൽ കുറിച്ചു.സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം നവംബറിൽ വിദേശത്തുവെച്ച് നിവിൻപോളി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് കാണിച്ച് നേര്യമം​ഗലം സ്വദേശിനിയാണ് പരാതി നൽകിയത്.

എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം നടനെതിരെ കേസെടുക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന് യുവതി മൊഴി നൽകുകയും ചെയ്തു.പിന്നാലെ, തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടനും പരാതി നൽകി. തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ സിനിമയിലുള്ളവർ തന്നെയാണോയെന്ന് സംശയമുണ്ടെന്നും പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നൽകിയ പരാതിയിൽ നിവിൻ പോളി ചൂണ്ടിക്കാട്ടിയിരുന്നു.

സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘം നിവിനെ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു. പാസ്പോർട്ട് അടക്കം ഹാജരാക്കി യുവതി പരാതിയിൽ പറഞ്ഞ ദിവസം താൻ കൊച്ചിയിലുണ്ടായിരുന്നെന്ന് നിവിൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Related posts

കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് ആശ്വാസം;യെല്ലോ ലൈനില്‍ ഇനി 13 ട്രെയിനുകള്‍,തിരക്കുള്ള സമയങ്ങളില്‍ 5.5 മിനിറ്റ് ഇടവേള

ബെംഗളൂരു നിവാസികള്‍ ഇനിയും കാത്തിരിക്കണം; ഔട്ടര്‍ റിംഗ് റോഡ് വികസനം വൈകും, ചെലവ് 486 കോടിയായി!