മന:സാക്ഷി മരവിപ്പിക്കുന്ന സംഭവം;മധുരയില്‍ പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡില്‍

ചെന്നൈ: മധുരയില്‍ പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡില്‍. മധുരയിലെ ബിബികുളത്താണ് മന:സാക്ഷി മരവിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്

ബുധനാഴ്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ആളാണ് ഞെട്ടിക്കുന്ന കാഴ്ച ആദ്യം കണ്ടത്.

വിവരം അറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് നായയെ ഓടിച്ച്‌ കുഞ്ഞിന്റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

*ഐഡി ഫ്രഷ് ഫുഡ്‌സിനെതിരെ വിദ്വേഷപ്രചാരണം; ആസൂത്രിതമെന്ന് കമ്പനി*

ചെളി പുരണ്ട നിലയിലായിരുന്ന കുഞ്ഞിന്റെ തല. കുട്ടിയുടെ വിവരങ്ങള്‍ഒന്നും തന്നെ ലഭ്യമായിട്ടില്ല. കുഞ്ഞിന്റെ തല മാത്രം കടിച്ചെടുത്ത് ഒരു നായ തെരുവിലൂടെ നടക്കുന്നുണ്ടെന്നാണ് ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് തല്ലാകുളം പോലീസ് പറഞ്ഞു.

അതേസമയം സമീപത്തെ ഏതെങ്കിലും വീട്ടില്‍ നിന്ന് നായ കുഞ്ഞിനെ കടിച്ചെടുത്തതാകാന്‍ വഴിയില്ലെന്നാണ് പോലീസ് പറയുന്നത്. ജനിച്ച ഉടന്‍ മാതാപിതാക്കള്‍ വഴിയോരത്ത് ഉപേക്ഷിച്ച കുട്ടിയെയാകും നായ കടിച്ചെടുത്തതെന്ന നിഗമനത്തിലാണ് പോലീസ്. ഇതുസംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍നടക്കുകയാണ്.

*സിഎഎക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട്*

Related posts

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും