കേരള ആർ ടി സിയുടെ, തിരുവനന്തപുരം – ബംഗളുരു സ്കാനിയ സർവീസ് തുടങ്ങി

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന്‌ ബംഗളൂരുവിലേക്ക്‌ സ്‌കാനിയ ബസ്‌ സര്‍വീസ്‌ തുടങ്ങി. പകല്‍ 2.31ന്‌ പുറപ്പെട്ട്‌ കോട്ടയം–കോഴിക്കോട്‌– സുല്‍ത്താന്‍ ബത്തേരി– മൈസൂര്‍ വഴി പുലര്‍ച്ചെ 5.50ന്‌ ബംഗളൂരുവിലെത്തും.

ബംഗളൂരുവില്‍നിന്ന്‌ പകല്‍ ഒന്നിന്‌ പുറപ്പെടുന്ന ബസ്‌ പുലര്‍ച്ചെ 4.35ന്‌ തിരുവനന്തപുരത്തെത്തും. ടിക്കറ്റുകള്‍ online.ksrtc.com വഴി റിസര്‍വ്‌ ചെയ്യാം.കോവിഡ്‌ നിയന്ത്രണങ്ങള്‍മൂലം നിര്‍ത്തിവച്ച സര്‍വീസാണ്‌ പുനരാരംഭിച്ചത്‌.

Related posts

തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച കേസ്; എസ്‌ഐ അനസ് തൗഫീക്കിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം, നിര്‍ണായക കണ്ടെത്തല്‍

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം ചെയ്‌തു; 6 സ്‌റ്റേഷനുകള്‍, ദൈര്‍ഘ്യം 7.5 കി.മീ

സിനിമാ ഓഡിഷന്റെ പേരില്‍ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി; ത്രിപുരയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി