പടക്കം പൊട്ടിക്കലിനെച്ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; യുവതിയെ തള്ളി വീഴ്ത്തി

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ബംഗളൂരുവിലെ യെലഹങ്കയില്‍ അയല്‍വാസികള്‍ തമ്മില്‍ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി രൂക്ഷമായ തർക്കമുണ്ടായി.വാക്കുതർക്കം രൂക്ഷമായതോടെ ഒരു വയോധികൻ യുവതിയെ ബലമായി തള്ളി താഴെയിടുകയും, വീഴ്ചയില്‍ പരിക്കേറ്റ യുവതിയെ പിന്നീട് ആംബുലൻസില്‍ സ്ട്രെച്ചറില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അയല്‍വാസികളില്‍ നിന്ന് ഭീഷണി നേരിട്ടതായി കാണിച്ച്‌ ഒപ്പമുണ്ടായിരുന്ന യുവാവ് ചിത്രീകരിച്ച ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബംഗളൂരു സിറ്റി പൊലിസ് വിഷയത്തില്‍ ഇടപെട്ടു.ലോക്കല്‍ പൊലിസ് സ്റ്റേഷനോടും ഉന്നത ഉദ്യോഗസ്ഥരോടും അന്വേഷണം നടത്താൻ പൊലിസ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. എഫ്‌ഐആർ അടക്കമുള്ള വിവരങ്ങള്‍ ഔദ്യോഗിക അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

Related posts

ബെംഗളൂരു സബര്‍ബൻ റെയില്‍ പദ്ധതിക്ക് പുത്തൻ സാങ്കേതിക വിദ്യ; യൂറോപ്യൻ സിഗ്നലിംഗിന് ചിലവ് 1017 കോടി

സിദ്ധരാമയ്യയുമായി ഭിന്നതയില്ല : ഡി.കെ ശിവകുമാര്‍

വിവാഹവും മാതൃത്വവും സ്ത്രീകളുടെ കരിയറിന് തടസമാകരുത്; കര്‍ണാടക ഹൈകോടതി