വിനായകന്റെ മീ ടു പരാമര്‍ശത്തിന് സാക്ഷിയായിട്ടും പ്രതികരിക്കാതെ നവ്യ നായര്‍,​ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരം

തിരുവനന്തപുരം : മീ ടുവുമായി ബന്ധപ്പെട്ട് നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. നവ്യ നായര്‍ നായികയായ ഒരുത്തീ സിനിമയുടെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു വിവാദ പരാമര്‍ശം.വിനായകന്റെ മീ ടു പരാമര്‍ശത്തിന് സാക്ഷിയായിട്ടും പ്രതികരിക്കാതെ നവ്യ നായര്‍,​ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരംപ്രതികരിച്ചില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നവ്യ. സംവിധായകന്‍ വി.കെ. പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം. അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യയുടെ മറുപടി.മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ എന്നായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശം.

Related posts

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

വിജയ് സേതുപതി ചിത്രം ‘ട്രെയിൻ’ ഡിസംബര്‍ 4 ന്; കേരളത്തിലെ വിതരണാവകാശം ഐഎംപി ഫിലിംസിന്