നേരിയ ആശ്വാസം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; രണ്ടര ലക്ഷം പുതിയ കേസുകള്‍, ടിപിആര്‍ നിരക്കും കുറഞ്ഞു

closeup of a caucasian doctor man holding a world globe with a protective mask with the word coronavirus written in it

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,55,874 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 16.39 ശതമാനം കുറവാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. 3.06 ലക്ഷം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,36,842 ആയി. 439 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രാജ്യത്ത് 4,89,848 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 93.15 ആയി ഉയര്‍ന്നു. 162.92 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ നല്‍കിയത്.

രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നു നിന്നിരുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതേസമയം വാക്സിനേഷന്‍ എടുക്കാത്ത ആളുകള്‍ക്ക് ആശുപത്രികള്‍ ഒഴികെയുള്ള പൊതു സ്ഥലങ്ങളില്‍ പ്രവേശനം നിരോധിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ അസം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.

Related posts

ദില്‍ജിത് ദോസഞ്ചിന്റെ സംഗീത നിശയില്‍ ഐഇഡി സ്ഫോടന ഭീഷണി; കുട്ടികളെ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കാര്‍ പൂളിങ്; ജീവനക്കാര്‍ക്കായി ‘കര്‍ത്തവ്യ’ ആപ്പ് പരിഷ്കരിക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദിവസം 30,000 നിയന്ത്രണങ്ങള്‍; 6 മാസത്തിനിടെ 54 ലക്ഷം; മെറ്റയ്ക്കെതിരെ പ്രചാരണം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്