നമ്മ മെട്രോ യാത്രക്കാർ ഒരു ലക്ഷത്തിൽ താഴെ;വരുമാനം കുറഞ്ഞു.

ബെംഗളുരു :കോവിഡ് നിയന്ത്രണത്തെ തുടർന്ന് നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തി താഴെയായി. പ്രതിദിന വരുമാനം 55 ലക്ഷം രൂപയായി കുറഞ്ഞു. ഡിസംബർ പകുതിയോടെ യാത്രക്കാരുടെ എണ്ണം 3.5 ലക്ഷം വരെയായി ഉയർന്നിരുന്നു. വാരാന്ത്യ, രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെയാണു യാത്രക്കാരുടെ എണ്ണം ഇടിഞ്ഞത്.

കോച്ചുകൾക്കുള്ളിൽ ഇരുന്നു യാത്ര ചെയ്യാൻ മാത്രമേ ഇപ്പോൾ അനുമതിയുള്ളൂ. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മു തൽ രാത്രി 9 വരെ അരമണിക്കൂർ ഇടവിട്ടാണ് മെട്രോ സർവീസ് നടത്തുന്നത്. മറ്റുള്ള ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 11 വരെ യാണ് സർവീസ്.

Related posts

ബെംഗളൂരു നഗരത്തിലെ റോഡുകള്‍ നവീകരിക്കും; 130 കി.മീ വൈറ്റ് ടോപ്പിംഗ് നടത്തും, ചിലവ് 2321 കോടി രൂപ!

വടക്കൻ ബെംഗളൂരുവില്‍ നിന്ന് ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമം; ഫ്ലൈഓവര്‍ പരിഗണനയില്‍

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ എഐ സ്‌റ്റാര്‍ട്ടപ്പ് കേന്ദ്രമായി ബെംഗളൂരു; 2.28 ബില്യണ്‍ ഡോളര്‍ നിക്ഷേപം