മൈസൂരു കൂട്ടമാനഭംഗ കേസ്; പ്രതികളെ നുണ പരി​ശോധനക്ക്​ വിധേയമാക്കും

ബംഗളൂരു: മൈസൂരു കൂട്ടമാനഭംഗ കേസില്‍ അറസ്​റ്റിലായ പ്രതികളെ കര്‍ണാടക പൊലീസ്​ നുണ പരി​ശോധനക്ക്​ വിധേയമാക്കും.

പ്രമാദമായ കേസില്‍ ഇരയുടെ മൊഴി ഇതുവരെ ലഭിച്ചിട്ടില്ലെന്നതിനാല്‍ സാ​േങ്കതിക വിദ്യയുടെ സഹായത്തോടെ ശാസ്​ത്രീയ തെളിവു​ ​േശഖരിക്കുകയാണ്​ ​അന്വേഷണ സംഘത്തി​െന്‍റ ലക്ഷ്യം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന്​ മുമ്ബായി ബ്രെയിന്‍ മാപ്പിങ്​, ശബ്​ദ വിശകലനം എന്നിവയടക്കമുള്ള പരമാവധി സാധ്യതകള്‍ ഇതിനായി പ്രയോജനപ്പെടുത്തും.

*കർണാടക: ആരൊക്കെ പൊതു ക്വാറന്‍റീനില്‍ പോകണം, ആരൊക്കെ ഹോം ക്വാറന്റൈനിൽ പോകണം; വിശദമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി*

പീഡനത്തിനിരയായ മൈസൂര്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയെ രക്ഷിതാക്കള്‍ ഹെലികോപ്​ടറില്‍ മുംബൈയിലേക്ക്​ മാറ്റിയിരുന്നു. ഇവരുടെ മൊബൈല്‍ ​േഫാണുകള്‍ ഇപ്പോള്‍ സ്വിച്ച്‌​ ഒാഫ്​ ആണെന്നും അന്വേഷണ സംഘത്തോട്​ പ്രതികരിക്കുന്നില്ലെന്നും പൊലീസ്​ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ആഗസ്​റ്റ്​ 24ന്​ നടന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയടക്കം ആറു പേര്‍ ഇതുവരെ അറസ്​റ്റിലായി. ഒളിവിലുള്ള മറ്റൊരു പ്രതിക്കായി എസ്​.​െഎ.ടി അന്വേഷണം തുടരുകയാണ്​. സംഭവസ്​ഥലം ബുധനാഴ്​ച പ്രതിപക്ഷ നേതാവ്​ സിദ്ധരാമയ്യ സന്ദര്‍ശിച്ചു

Related posts

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും